ഒരു നല്ല സ്രഷ്ടാവാകുക : എൻ സി ഡി സി സെമിനാർ സംഘടിപ്പിച്ചു.
കോഴിക്കോട് : ഒരു നല്ല സ്രഷ്ടാവാകുക എന്ന വിഷയത്തിന് എൻ സി ഡി സി സെമിനാർ സംഘടിപ്പിച്ചു. ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലാണ് സെമിനാറിനു നേതൃത്വം നൽകിയത് . രാജലക്ഷ്മി ജി ജി (പ്രിൻസിപ്പൽ ശ്രീ രവിശങ്കർ വിദ്യാമന്ദിർ ,കൊച്ചി ) ആണ് ക്ലാസുകൾ കൈകാര്യം ചെയ്തത്. സൂംമീറ്റിൽ തത്സമയ സെമിനാറാണ് നടന്നത്. ഈ സെമിനാർ കാണികൾക്ക് ഒരു പ്രചോധനവും ആത്മവിശ്വാസവും പകർന്നു. ഇങ്ങനെയുള്ള സെമിനാറുകൾ വീട്ടമ്മമാർക്കും കുട്ടികൾക്കും ഏറെ ആശ്വാസവും ഉന്മേഷവും നൽകുന്നെന്ന് സംഘാടകർ പറഞ്ഞു. വനിതകളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന ഈ സംഘടന വിവിധ തരത്തിലുള്ള സെമിനാറുകളും മത്സരപരിപാടികളും സംഘടിപ്പിക്കാറുണ്ട്. പങ്കെടുക്കാനായി ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ +917356607191(സംഘാടക ).സെമിനാർ ലിങ്ക് https://fb.watch/hmIeRMZnfD/വെബ്സൈറ്റ് www.ncdconline.org.