*എ.ഐ കാമറ വിവാദം: സാങ്കേതിക സമിതി യോഗം ഇന്ന്, പിഴ ജൂണ്‍ അഞ്ചു മുതല്‍*

*തിരുവനന്തപുരം:* എ.ഐ കാമറ വിവാദത്തില്‍ വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ക്കായി സര്‍ക്കാര്‍ നിയോഗിച്ച സാങ്കേതിക സമിതി ഇന്ന് യോഗം ചേരും. ഗതാഗത സെക്രട്ടറി ബിജു പ്രഭാകരന്റെ അധ്യക്ഷതയിലുള്ള സമിതിയില്‍ വ്യവസായ, ധന, ഐടി വകുപ്പ് പ്രതിനിധികളും ഗതാഗത കമ്മീഷണറുമാണ് അംഗങ്ങള്‍. ജൂണ്‍ അഞ്ചു മുതല്‍ പിഴ ഈടാക്കുന്നതിന്റെ തയ്യാറെടുപ്പുകളും കെല്‍ട്രോണുമായുള്ള അന്തിമ കരാറില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങളും ചര്‍ച്ച ചെയ്യും. മൂന്നുമാസത്തിനിടെ സമഗ്ര കരാറിലേക്ക് പോയാല്‍ മതിയെന്നാണ് ഗതാഗത വകുപ്പ് തീരുമാനം. അതേസമയം, കാമറകളുടെ അറ്റകുറ്റപണി സംബന്ധിച്ച് ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇