സോൺ സെൻട്രൽ എക്സിക്യൂട്ടീവുകൾക്ക് തുടക്കമായി

മലപ്പുറം : ജില്ലയിലെ ഇരുപത്തിമൂന്ന് സോണിലും നടത്താൻ നിശ്ചയിച്ച സെൻട്രൽ എക്സിക്യൂട്ടീവ് യോഗങ്ങൾക്ക് ഇന്നലെ തുടക്കമായി എടപ്പാൾ, താനൂർ, കൊണ്ടോട്ടി, കോളത്തൂർ എണീ സോണുകളിൽ ഇന്നലെ സെൻട്രൽ ക്യാബിനറ്റ് സംഗമങ്ങൾ നടന്നു, ഇന്ന് നിലമ്പൂർ, എടക്കര, അരീക്കോട്, വണ്ടൂർ, മഞ്ചേരി ഈസ്റ്റ്, മലപ്പുറം, പെരിന്തൽമണ്ണ, വളാഞ്ചേരി, പൊന്നാനി, പുത്തനത്താണി, പരപ്പനങ്ങാടി, വേങ്ങര, പുളിക്കൽ, എടവണ്ണപ്പാറ എന്നീ പതിനാല് സോണിൽ സെൻട്രൽ എക്സിക്യൂട്ടീവ് സംഗമങ്ങൾ നടക്കും. ശനിയാഴ്ച തേഞ്ഞിപ്പലം സോണിലും, ഞായറാഴ്ച മഞ്ചേരി വെസ്റ്റ്, കോട്ടക്കൽ, തിരൂർ, തിരുരങ്ങാടി എന്നീ സോണുകളിലും നടക്കുന്നത്തോടെ മുഴുവൻ സോണിലും സെൻട്രൽ എക്സിക്യൂട്ടീവുകൾ പൂർത്തിയാവും, സെൻട്രൽ ക്യാബിനറ്റ് സമ്പ്രദായം കൂടുതൽ ശക്തിപ്പെടുത്തി പ്രാസ്ഥാന ഘടകങ്ങളെ ഏകോപിപ്പിക്കും. ഈ മാസം മുതൽ,ഒക്ടോബർ വരെയുള്ള കാലയളവിൽ നടക്കേണ്ട സംഘടന പദ്ധതി പ്രവർത്തനങ്ങൾ വിശദീകരിക്കലുമാണ് ലക്ഷ്യം.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

ചിത്രം: പകര സുന്നി സെന്ററിൽ നടന്ന താനൂർ സോൺ കേരള മുസ്‌ലിം ജമാഅത്ത് എക്സിക്യൂട്ടിവ് സംഗമം ജനറൽ സെക്രട്ടറി ഊരകം അബ്ദുറഹ്മാൻ സഖാഫി വിഷയാവതരണം നടത്തുന്നു.