കെ എൻ എം മർകസുദ്ദഅവസോണൽ സമ്മിറ്റുകൾക്ക് ഉജ്ജ്വല തുടക്കം!അന്ധവിശ്വാസങ്ങൾക്കെതിരായ പോരാട്ടം ശക്തമാക്കണംഡോ.ഇ.കെ. അഹ്മദ് കുട്ടി

തിരൂരങ്ങാടി : കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാനത്തെ എഴുപത് കേന്ദ്രങ്ങളിലായി സംഘടിപ്പിക്കുന്ന സോണൽ ഇസ്ലാഹീ സമ്മിറ്റുകൾക്ക് ഉജ്ജ്വല തുടക്കമായി. ചെമ്മാട് പതിനാറുങ്ങലിൽ കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന പ്രസിഡന്റ് ഡോ.ഇ.കെ. അഹ്മദ് കുട്ടി സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ചു.അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരിലുള്ള പോരാട്ടം ശക്തിപ്പെടുത്തണമെന്നാണ് കാലം ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ദശാബ്ദങ്ങൾ നീണ്ടു നിന്ന നവോത്ഥാന വിപ്ലവത്തിലൂടെ മുസ്ലിം സമുദായത്തിൽ നിന്നും വേരറുത്തു മാറ്റിയ മാരണം ജിന്ന് ചികിത്സ, കണ്ണേറ് തുടങ്ങിയ അന്ധവിശ്വാസങ്ങൾ പൂർവോപരി ശക്തിയോടെ തിരിച്ചു വന്നുകൊണ്ടിരിക്കുന്നു എന്നത് ഏറെ ആശങ്കാജനകമാണ്. വിശുദ്ധ ഖുർആനും പ്രവാചക ചര്യയും മുസ്ലിം സ്ത്രീകൾക്ക് നല്കിയ പളളികളിലെ പ്രാർത്ഥനാ സ്വാതന്ത്ര്യം നിഷേധിക്കാൻ യാഥാസ്ഥിതിക പണ്ഡിതർ നടത്തുന്ന ബോധപൂർവമായ ശ്രമങ്ങളെ ചെറുക്കാൻ ഇസ്ലാഹീ പ്രവർത്തകർ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന വൈസ് പ്രസിഡന്റ് സി. മമ്മു അദ്ധ്യക്ഷത വഹിച്ചു. എം.ടി. മനാഫ് മുഖ്യപ്രഭാഷണം നടത്തി. ഡോ. സി. മുഹമ്മദ് അൻസാരി, സി എൻ അബ്ദുന്നാസർ മദനി, എം ടി അയ്യൂബ്, ഇ ഒ ഫൈസൽ, പി എം എ അസീസ്, സി.വി അബ്ദുൽ ലത്തീഫ്, നസീർ എം വി പ്രസംഗിച്ചു

Comments are closed.