അസോസിയേഷൻ ഓഫ് സമസ്ത മൈനോറിറ്റി ഇൻസ്റ്റിറ്റ്യൂഷൻസ് (അസ്മി) സോണൽ ഫെസ്റ്റ് -ആർട്ടാലിയ- സമാപിച്ചു.

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിനു കീഴിൽ പ്രവർത്തിക്കുന്ന അസോസിയേഷൻ ഓഫ് സമസ്ത മൈനോറിറ്റി ഇൻസ്റ്റിറ്റ്യൂഷൻസ് (അസ്മി) സോണൽ ഫെസ്റ്റ് -ആർട്ടാലിയ- സമാപിച്ചു.മൂന്ന് ദിവസങ്ങളിലായി തിരൂർ നടുവിലങ്ങാടി എസ് .എസ് -എം. യുപി സ്കൂളിൽ നടന്ന കലോത്സവത്തിൽ തിരൂർ സോൺ കെജി പ്രീ പ്രൈമറി വിഭാഗം ഒന്നാം സ്ഥാനം പറവണ്ണ ന്യൂരിയ ഇംഗ്ലീഷ് മീഡിയം സ്കൂളും, പ്രൈമറി വിഭാഗം കലോത്സവത്തിൽ ഒതുക്കുങ്ങൽ ദഅവത്ത് സ്കൂളും, വളാഞ്ചേരി മേഖല പ്രീ പ്രൈമറി വിഭാഗത്തിൽ എടക്കുളം ഖിദ്മത്ത് ഹയർസെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനവും , കെ വൈ.എച്ച് എസ് .എസ് . കാട്ടിലങ്ങാടി രണ്ടാം സ്ഥാനവും നജാത്ത് പബ്ലിക് സ്കൂൾ രണ്ടത്താണി മൂന്നാം സ്ഥാനവും നേടി .ഇ.ടി.മുഹമ്മദ് ബഷീർ എം.പി, കുറുക്കോളി മൊയ്തീൻ എംഎൽഎ ,തിരൂർ മുൻസിപ്പൽ ചെയർപേഴ്സൺ എ – പി .നസീമ , വി.ടി.എസ്.ശിഹാബ് തങ്ങൾ ,സയ്യിദ് അബ്ദുറഷീദലി ശിഹാബ് തങ്ങൾ, എം എം ബഷീർ മാസ്റ്റർ, റഹീം ചുഴലി, സലാം ഫറോക്ക്, പി.പി.സി.മുഹമ്മദ്, കെ.അബൂബക്കർ , കെ അബ്ബാസ്, വി.എം മുസ്തഫ, ഇപ്പനു , ബഷീർ മുത്തൂർ, മുനീർ പറവണ്ണ, സലീം നടുവിലങ്ങാടി എന്നിവർ സംബന്ധിച്ചു.സമാപന ചടങ്ങിന്റെഉദ്ഘാടനവും ട്രോഫി വിതരണവും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് മാനേജർ കെ മോയിൻകുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു.കൺവീനർ അസ്മി കൺവീനർ അബ്ദുൽ മജീദ് പറവണ്ണ അധ്യക്ഷനായി .ടി ..സി സുബൈർ മാസ്റ്റർ സ്വാഗതവും കെ അബ്ബാസ് നന്ദിയും പറഞ്ഞു

Comments are closed.