ജില്ലാ പഞ്ചായത്ത്‌ മെഗാ വിദ്യാഭ്യാസ എക്സ്പോ മെയ് 30,31 തിയ്യതികളിൽ മലപ്പുറത്ത്

*മലപ്പുറം: ജില്ലാ പഞ്ചായത്ത്‌ 2023-24 വാർഷിക ബഡ്ജറ്റിൽ പ്രഖ്യാപിച്ച ആഗോള വിദ്യാഭ്യാസ പ്രദർശനം മെയ്‌ 30,31 തീയതികളിൽ മലപ്പുറം റോസ് ലോഞ്ചിൽ വെച്ച് നടക്കും. പരിപാടിയുടെ ഔദ്യോഗിക ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത്‌ ഓഫീസിൽ വെച്ചു നടന്ന ചടങ്ങിൽ പി. അബ്ദുൽ ഹമീദ് മാസ്റ്റർ എം. എൽ. എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം കെ റഫീഖ അദ്യക്ഷത വഹിച്ചു. ഇന്ത്യയിലെയും വിദേശ രാജ്യങ്ങളിലെയുമുൾപ്പെടെ ആഗോള തലത്തിൽ ലഭ്യമാവുന്ന വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും നൂതനമായ കോഴ്സുകളും അവസരങ്ങളും ജില്ലയിലെ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നതിനും ആവശ്യമായ സഹായങ്ങൾ ഉറപ്പു വരുത്തുന്നതിനുമാണ് എക്സ്പോ ലക്ഷ്യമിടുന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ള യൂണിവേഴ്സിറ്റികളും കോളേജ്കളും നൂതന കരിയർ അവസരങ്ങളും വിദ്യാർത്ഥികൾക്ക് പരിചയപെടുത്തുന്നതിനും അഭിരുചിക്കനുസരിച്ച് വിദ്യാർത്ഥികൾക്ക് ഉപരിപഠനം തിരഞ്ഞെടുക്കുന്നതിനും പരിപാടി ഉപകരിക്കും. തിരെഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പോടുകൂടിയുള്ള പഠനാവസരങ്ങളും എക്സിബിഷനിൽ ഒരുക്കുന്നുണ്ട്.ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഇസ്മായിൽ മൂത്തേടം, ജില്ലാ പഞ്ചായത്ത്‌ വികസന സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേയ്സൺ സറീന ഹസീബ്, മെമ്പർ മാരായ പി കെ സി അബ്‌ദുറഹ്‌മാൻ, കെ ടി അഷ്‌റഫ്‌, ടി പി എം ബഷീർ, സമീറ പുളിക്കൽ, എന്നിവർ സംബന്ധിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇