സൈക്കോവ് ഡി വാക്സിന്‍ ഉടന്‍ വിപണിയിലെത്തും…
സൈഡസ് കാഡിലയുടെ സൈക്കോവ് ഡി വാക്സിന്‍ ഉടന്‍ വിപണിയിലെത്തും. മൂന്ന് ഡോസായാണ് വാക്സിന്‍ നൽകുക. അതിനാല്‍ സൈക്കോവ് ഡി വാക്സിന്റെ വിലയില്‍ വ്യത്യാസം ഉണ്ടാകുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അഹമ്മദാബാദ് ആസ്ഥാനമായ സൈഡസ് കാഡില കമ്പനിയാണ് സൈകോവ്-ഡി വാക്സീന്‍ വികസിപ്പിച്ചത്. ഈ വാക്സീന്‍ പന്ത്രണ്ട് വയസിന് മുകളിലുള്ളവര്‍ക്കും നല്‍കാമെന്ന വിദഗധ സമിതി ശുപാര്‍ശ ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അംഗീകരിച്ചിരുന്നു.
സൈകോവ് -ഡി വാക്സീന്‍ മൂന്ന് ഡോസുകളായാണ് നൽകുന്നത്.കുത്തിവയ്പുകളുടെ ഇടവേള 28 ദിവസമാണ്. ഇന്ത്യയിൽ വികസിപ്പിച്ച രണ്ടാമത്തെ വാക്സീനാണ് സൈകോവ്-ഡി.