യൂത്ത് വിത്ത് സോഷ്യൽ ഡമോക്രസി…ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു.

താനൂർ : സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ(എസ് ഡി പി ഐ) പതിനാലാം സ്ഥാപകദിനത്തിന്റെ ഭാഗമായി ഒഴൂർ ബ്രാഞ്ച് കമ്മിറ്റിക്ക് കീഴിൽ യൂത്ത് വിത്ത് സോഷ്യൽ ഡമോക്രസി എന്ന പേരിൽ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു,ഒഴൂരിൽ സംഘടിപ്പിച്ച ഷൂട്ടൗട്ട് മത്സരം മണ്ഡലം പ്രസിഡണ്ട് സദഖത്തുള്ള താനൂർ ഉദ്ഘാടനം ചെയ്തു, സംഘാടക സമിതി കൺവീനർ ഷുഹൈബ് ഒഴുർ അധ്യക്ഷതവഹിച്ചു, എസ് ഡി പി ഐ മണ്ഡലം സെക്രട്ടറി ഫിറോസ് നൂർ മൈതാനം,ഒഴൂർ പഞ്ചായത്ത് പ്രസിഡന്റ് ഷാജി വിശാറത്ത്,അബ്ദു ഒഴൂർ, ആബിദ് എന്നിവർ ആശംസകൾ അർപ്പിച്ചു റഷീദ്,അൻസാർ , മുക്താർ, ഫവാസ്, മുജീബ് എന്നിവർ നേതൃത്വം നൽകി,ടൂർണമെന്റിൽ എച്ച് എഫ് സി ഹാജിപ്പടി ജേതാക്കളായി,സെൽറ്റിക് താനാളൂർ രണ്ടാം സ്ഥാനം നേടി വിജയികൾക്കുള്ള സമ്മാനവിതരണം മണ്ഡലം സെക്രട്ടറി ഫിറോസ് ഖാൻ നിർവഹിച്ചു.പടം : എസ്ഡിപിഐ ഓഴൂർ ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച ഷൂട്ടൗട്ട് മത്സരത്തിൽ വിജയികൾക്കുള്ള ട്രോഫി മണ്ഡലം സെക്രട്ടറി ഫിറോസ് ഖാൻ നൽകുന്നു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇