മുൻ കാല യുത്ത് ലീഗ് നേതാക്കളുടെ സംഗമം ശ്രദ്ധേയമായി *ന്യൂനപക്ഷങ്ങൾ നേരിടുന്ന അസാധാരണ വെല്ലുവിളിയെ ചെറുക്കണം പി.എം.എ. സലാം*

തിരുരങ്ങാടി:യൗവ്വനകാലത്തെ മധുരമുള്ള ഓർമ്മകളുമായി തിരൂരങ്ങാടി മണ്ഡലത്തിലെ മുൻ കാല മുസ്ലിം യൂത്ത് ലീഗ് നേതാക്കളുടെ ഒത്തുചേരൽ പുതിയൊരു അനുഭവമായി മാറി.മണ്ഡലം വിഭജനത്തെ തുടർന്ന് മൂന്ന് നിയോജക മണ്ഡലത്തിലേക്ക് പറിച്ചുനട്ട പഴയ തിരുരങ്ങാടി മണ്ഡലത്തിലെ ആദ്യ കാല മുസ്ലിം യുത്ത് ലീഗ് ഭാരവാഹികളുടെ സംഗമം അവിസ്മരണീയമായി . 1980-90 കാലഘട്ടത്തിൽ സംഘടനാ രംഗത്ത് നിറഞ്ഞു നിന്ന നൂറോളം പേരാണ് തിരുരങ്ങാടിയിൽ ഒത്തുകൂടിയത്. കാലങ്ങളായി പരസ്പരം കാണാതെ പോയവരും, രോഗം കൊണ്ട് അവശരായവരും ഇന്നും സംഘടനാ രംഗത്ത് പ്രവർത്തിക്കുന്നവരും അവരുടെ കൂട്ടത്തിലുണ്ടായിരുന്നു.ചെമ്മാട് ശിഹാബ് തങ്ങൾ ഭവനിൽ സംഗമം സംസ്ഥാന മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അഡ്വ പി എം.എ. സലാം ഉൽഘാടനം ചെയ്തു.ന്യൂനപക്ഷങ്ങൾ അസാധാരണ വെല്ലുവിളികളും ഭീഷണികളും നേരിടുന്ന കാലത്ത് ജനാധിപത്യ മതേതര സംഘടനകളുടെ ഐക്യം അനിവാര്യമാണെന്ന് സലാം പറഞ്ഞു. കേരളത്തിലെ മുസ്ലീം ലീഗിന്റെ ഇന്നത്തെ വളർച്ചയിൽ വലിയ പങ്ക് എൺപതുകളിലെ മുസ്ലിം യുത്ത് ലീഗ് നേതാക്കൾക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.അരിമ്പ്ര മുഹമ്മത് മാസ്റ്റർ അധ്യക്ഷനായി. ഹനീഫ മുന്നിയൂർ സ്വാഗതം പറഞ്ഞു. എം.എ.ഖാദർ, എം.. കെ.ബാവ, വി.പി.അബ്ദുൽ ഹമിദ് മാസ്റ്റർ, ബക്കർ ചെർന്നൂർ, കെ.പി.മുഹമ്മത് മാസ്റ്റർ, കാവുങ്ങൽ കുഞ്ഞിമരക്കാർ, കെ. കുട്ടാലി ഹാജി, സി.എച്ച് മഹ്മൂദ് ഹാജി, ഉമ്മർ ഒട്ടുമ്മൽ, എ.പി. ഇബ്രാഹീം മുഹമ്മത്, കെ കെ സൈതലവി എ.പി.കുഞ്ഞിമോൻ, പാറക്കൽ റഫീഖ്, എൻ കെ .മുഹമ്മത് കുട്ടി ഹാജി, പി.എം.എ ജലീൽ,പി.എം. ഹഖ്, കെ.കെ അബ്ദുള്ള, സി.എച്ച്… ഹാജി, പി.എം ഷാഹുൽ ഹമീദ്, കൊനാരി ഹസ്സൻ കോയ ഒ.സി. ഹനീഫ്, ടി.പി.എം ബഷീർ, വി.പി. ബാവുട്ടി ഹാജി, തുടങ്ങിയവരും പുതു തലമുറയിലെ ഭാരവാഹികളായ ഇഖ്ബാൽ കല്ലുങ്ങൽ, സി എ ബഷീർ, യു എ റസാഖ്, ഗുലാം ഹസ്സൻ ആലംകീർ , സി.അബ്ദുറഹ്മാൻ കുട്ടി, ഷെറീഫ് തെന്നല, കെ.അബ്ദു റഹ്മാൻ കുട്ടി, തുടങ്ങിയവരും ഓർമ്മകൾ പങ്ക് വെച്ചുമരണപെട്ടു പോയ മുൻ കാല നേതാക്കൾ പി.എം. മൊയ്തീൻ കോയ ഹാജി, എം.മുഹമ്മത് കുട്ടി മുൻഷി, വി.എം. ഷാഫി, എം.എ മജീദ് ഹാജി, കെ.കെ നഹ, പി.എം. ഹബീബുള്ള , ബാവ ചെട്ടിപ്പടി എന്നിവരുടെ സമരണ പുതുക്കിയാണ് യോഗം തുടങ്ങിയത്.

Subscribe our YouTube channel
Now 👇👇👇👇

വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇