മൗലാന ആസാദ് സ്‌കോളർഷിപ്പ് നിര്‍ത്തലാക്കിയ നടപടി പിന്‍വലിക്കണം: യൂത്ത് ലീഗ്
തിരൂരങ്ങാടി: ന്യൂനപക്ഷ സമുദായങ്ങളിലെ ഗവേഷകർക്കുള്ള മൗലാന ആസാദ് സ്‌കോളർഷിപ്പ് നിര്‍ത്തലാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് മണ്ഡലം മുസ് ലിം യുത്ത്ലീഗ് യോഗം ആവശ്യപ്പെട്ടു. പ്രീ മെട്രീക്ക് മൈനോറിറ്റി സ്കോളര്‍ഷിപ്പ് നിര്‍ത്തലാക്കിയതിനു പിന്നാലെയാണ് ഉന്നത വിദ്യാഭ്യാസം തേടുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് ഉപകാരപ്രദമായിരുന്ന മൗലാന ആസാദ് സ്‌കോളർഷിപ്പും നിര്‍ത്തലാക്കിയത്. ഇതിലൂടെ കേന്ദ്രസർക്കാർ ന്യൂനപക്ഷ വിരുദ്ധ മുഖം വ്യക്തമാക്കിയിരിക്കുകയാണെന്ന് യൂത്ത്ലീഗ് കുറ്റപ്പെടുത്തി.
സച്ചാർ കമ്മിറ്റി ശുപാർശകൾ നടപ്പാക്കുന്നതിന്റെ ഭാഗമായി യുപിഎ ഭരണകാലത്ത് ന്യൂനപക്ഷ സമുദായങ്ങളിലെ വിദ്യാർഥികൾക്കായി ആരംഭിച്ച ഫെലോഷിപ്പ് (എം.എ.എൻ.എഫ്) ഈ അധ്യയന വർഷം മുതൽ നിര്‍ത്തലാക്കിയിരിക്കുന്നത്. എം. ഫില്‍, പിഎച്ച്ഡി ഗവേഷകര്‍ക്ക് നല്‍കി വന്നിരുന്ന സഹായമാണ് നിര്‍ത്തലാക്കിയതിലൂടെ നഷ്ടമായതെന്ന് യോഗം ചൂണ്ടിക്കാട്ടി.മണ്ഡലം തല ദോത്തി ചലജ്ജ് സെലിബ്രേഷന്‍ സംഗമം 23ന് ചെമ്മാട് വെച്ച് നടത്താന്‍ യോഗം തീരൂമാനിച്ചു. യൂത്ത്ലീഗ് ജീല്ലാ സെക്രട്ടറി ഷെരീഫ് വടക്കയില്‍ ഉദ്ഘാടനം ചെയ്തു.പി.അലി അക്ക്ബര്‍ അധ്യക്ഷനായി. ജന സെ യു.എ റസാഖ്, ട്രഷറര്‍ അനീസ് കൂരിയാടന്‍, പി.ടി സലാഹു,അസീസ് ഉള്ളണം, ഉസ്മാന്‍ കാച്ചടി, ടി മമ്മുട്ടി, യു ഷാഫി പ്രസംഗിച്ചു.