fbpx

യൂത്ത് എംപവർ എകദിന ശിൽപശാല

മലപ്പുറം: നാഷണൽ യൂത്ത് ലീഗ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ യൂത്ത് എംപവർ ഏകദിന ശിൽപശാല സംസ്ഥാന പ്രസിഡൻ്റ് ഒ പി. റഷീദ് ഉൽഘാടനം ചെയ്തു. യുവാക്കളും പൊതു പ്രവർത്തനവും എന്ന വിഷയത്തിൽ യുവജന കമ്മീഷൻ ജില്ലാ കോഡിനേറ്റർ അഡ്വ: സഫീർ കീഴ്ശ്ശേരിയും, സംഘടന – സംഘാടനം – സംഘടനാ പ്രവർത്തനം എന്ന വിഷയത്തിൽ ഐ എൻ എൽ. സംസ്ഥാന പ്രവർത്തക സമിതി അംഗം പി കെ എസ്. മുജീബ് ഹസ്സനും ക്ലാസെടുത്തു. സമാപന സമ്മേളനം ഐ എൻ എൽ. സംസ്ഥാന ആക്ടിംങ് പ്രസിഡൻ്റ് കെ പി. ഇസ്മായിൽ ഉൽഘാടനം ചെയ്തു. മുൻ സിഡ്കോ ചെയർമാൻ നിയാസ് പുളിക്കലകത്ത് മുഖ്യാതിഥിയായിരുന്നു. ഐ എൻ എൽ. നേതാക്കളായ അഡ്വ: ഒ കെ. തങ്ങൾ, ഖാലിദ് മഞ്ചേരി, സാലിഹ് മേടപ്പിൽ, മജീദ് തെന്നല, കെ പി. അബൂബക്കർ ഹാജി, അഷ്റഫ് മമ്പുറം, ജാഫർ മേടപ്പിൽ, അഷ്റഫ് തെയ്യാല, അബൂബക്കർ ചിറമംഗലം, എൻ വൈ എൽ. നേതാക്കളായ കലാം ആലുങ്ങൽ, സാലിം മഞ്ചേരി, ശംസു പാലത്തിങ്ങൽ, സിദ്ധീഖ് ഉള്ളാടൻകുന്ന്,
മൊയ്തീൻ കുട്ടി കടക്കാട്ട്പാറ, റിയാഫ് കൂട്ടിലങ്ങാടി, നിസാർ കവതികളം, എൻ എം. മശ്ഹൂദ് തുടങ്ങിയവർ വിവിധ സെക്ഷനുകളിൽ പ്രസംഗിച്ചു.