തൃശൂർ അസംബ്ലി കമ്മിറ്റി സമ്മേളനത്തോടനുബന്ധിച്ചു സൗജന്യ ഡയാലിസിസ് സൗകര്യമൊരുക്കി യൂത്ത് കോൺഗ്രസ്

യൂത്ത് കോൺഗ്രസ് തൃശൂർ അസംബ്ലി കമ്മിറ്റി സമ്മേളനത്തോടനുബന്ധിച്ചു കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി സഞ്ജീവനി 2022 ന്റെ (സൗജന്യ ഡയാലിസിസ് ചാർജ്ജ്) ന്റെ മൂന്നാം ഘട്ടം ജില്ലാ സഹകരണ ആശുപത്രിയിൽ സമ്മേളന സ്വാഗത സംഘം ചെയർമാനും, ഡിസിസി വൈസ് പ്രസിഡണ്ടുമായ ഐ.പി.പോൾ രോഹികൾക്കുള്ള തുക അടച്ച രസിത് ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോ.രാമദസിനു നൽകി ഉദ്ഘാടനം ചെയ്തു. ഡയാലിസിസ് ചെയുന്ന ഹോസ്പിറ്റലിലെ മുഴുവൻ രോഗികൾക്കും സൗജന്യമായി ഡയാലിസിസ് ചാർജ്ജ് നൽകി കൊണ്ട് പ്രചാരത്തിനു തുടക്കം കുറിച്ചത്. അസംബ്ലി പ്രസിഡന്റ്‌ ജിജോമോൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പ്രസ്തുത ചടങ്ങിൽ ഹോസ്പിറ്റൽ പ്രസിഡന്റ്‌ ടി.കെ.പൊറിഞ്ചു, ഡയറക്ടർ എ.ആർ.ചന്ദ്രൻ, രാമചന്ദ്രൻ.എൻ.പി (ഇൻകാസ്), സ്വാഗത സംഘം വൈസ് ചെയർമാനും അയ്യന്തോൾ ബ്ലോക്ക്‌ പ്രസിഡണ്ടുമായ കെ.ഗിരീഷ് കുമാർ, യൂത്ത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ്‌ ജെലിൻ ജോൺ, ജില്ലാ സെക്രട്ടറി അമൽ ഖാൻ, ജില്ലാ കമ്മിറ്റി അംഗം ജിൻസി, അസംബ്ലി വൈസ് പ്രസിഡന്റ്‌ ജെൻസൺ ജോസ് കാക്കശ്ശേരി, അസംബ്ലി ജനറൽ സെക്രട്ടറിമാരായ സജീഷ് ഈച്ചരത്ത്, സനീഷ് കളപുരക്കൽ, ലിയോ രാജൻ, അഖിൽ പേരോത്ത്, അർച്ചന അശോക്, മണ്ഡലം പ്രസിഡന്റ്മാരായ മനു പള്ളത്ത്, സുമേഷ്.കെ.എൻ, സജോ സണ്ണി, ഫെവിൻ ഫ്രാൻസിസ്, ലൈജോ.സി.ജോയ് എന്നിവർ നേതൃത്വം നൽകി.

Subscribe our YouTube channel
Now 👇👇👇👇

വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇