*രാജീവ് ഗാന്ധി കാളത്തോട് കുറ യൂണിറ്റ് സമ്മേളനം യൂത്ത് കോൺഗ്രസ് നേതാവ് ജെൻസൻ ജോസ് കാക്കശ്ശേരി ഉദ്ഘാടനം നിർവഹിച്ചു ചെയ്തു

*നീതി നിഷേധങ്ങളിൽ നിശ്ശബ്ദരാവില്ല, വിദ്വേഷ രാഷ്ട്രീയത്തോട് വിട്ടുവീഴ്ച്ചയില്ല* എന്ന മുദ്രവാക്യവുമായി യൂത്ത് കോൺഗ്രസ് *രാജീവ് ഗാന്ധി കാളത്തോട് കുറ യൂണിറ്റ് സമ്മേളനം* യൂത്ത് കോൺഗ്രസ് നേതാവ് *ജെൻസൻ ജോസ് കാക്കശ്ശേരി* ഉദ്ഘാടനം നിർവഹിച്ചു.*എരിതീയിൽ നിന്നും വറചട്ടിയിലേക്ക് എറിഞ്ഞ അവസ്ഥയാണ് ജനങ്ങൾക്ക് കേന്ദ്ര സംസ്ഥാന ബജറ്റുകൾ നൽകിയിരിക്കുന്നതെന്നും, ഇഡി ക്ക് പകരം പോലീസ് എന്നതുമാത്രമേ കേന്ദ്ര സംസ്ഥാന വ്യത്യാസമുള്ളൂവെന്നും* ഉദ്ഘാടന പ്രസംഗത്തിൽ ജെൻസൻ ജോസ് കാക്കശ്ശേരി ആരോപിച്ചു. പിണറായി വിജയൻ കടന്ന് പോകുന്നു എന്നതിൻ്റെ പേരിൽ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ മൊത്തം കരുതൽ തടങ്കലിലാക്കുന്നു. ഇത് പോലീസ് ഭീകരതയാണ്.പ്രതിഷേധങ്ങളെ ഇത്രയധികം ഭയക്കുന്ന പിണറായി വിജയൻ നികുതി ഭീകരത പിൻവലിക്കുക അല്ലെങ്കിൽ രാജിവെച്ച് വീട്ടിലിരിക്കുക എന്നും സമ്മേളനം ആവശ്യപ്പെട്ടു. യൂണിറ്റ് കമ്മറ്റി പ്രസിഡണ്ട് ജോൺ ഷാജി അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ഒല്ലൂക്കര മണ്ഡലം പ്രസിഡണ്ട് സജോ സണ്ണി, ബിജു.പി.ബി, ലിന്റോ രാജൻ, ടിനോ തോമസ്, നിധിൻ കിഷോർ, ശ്യാം ഇമ്മട്ടി, പ്രിൻസ് വർഗ്ഗീസ്, എം.ജെ.മോഹൻ, യു.വി.രജീഷ്, ഇമ്മാനുവേൽ, ലിംസൺ, ലെന്നീസ് എന്നിവർ നേതൃത്വം നൽകി.

Comments are closed.