fbpx

യൂത്ത് കോൺഗ്രസ് പ്രതീകാത്മക മനുഷ്യ വിളക്കുകൾ സ്ഥാപിക്കുന്നു

തൃശൂർ പടിഞ്ഞാറെക്കോട്ടയിൽ നിന്നും കളക്ട്രേറ്റിലേക്ക് പോകുന്ന മാതൃക റോഡിന്റെ പണി കഴിഞ്ഞ് 7 വർഷമായിട്ടും തെരുവ് വിളക്കുകൾ സ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് വെസ്റ്റ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 2022 ഡിസംബർ 3 ശനിയാഴ്ച വൈകിട്ട് 6.30ന് പടിഞ്ഞാറെക്കോട്ടയിലെ ലീഡർ സ്ക്വയറിന് സമീപത്തുള്ള കള്ക്ട്രേറ്റിലേക്കുള്ള വഴിയിൽ പ്രതീകാത്മക മനുഷ്യ വിളക്കുകൾ സ്ഥാപിക്കുന്നു. പ്രമുഖ സാമൂഹിക സാംസ്കാരിക പ്രവർത്തകൻ ഡോ.പി.വി.കൃഷ്ണൻ നായർ ഉദ്ഘാടനം നിർവഹിക്കുന്നു.

തൃശൂർ കളക്ട്രേറ്റിൽ നിന്നും റൗണ്ടിലേക്കും, പുഴക്കലിലേക്കും നീണ്ടുപോകേണ്ട മാതൃക റോഡ് പിഡബ്ല്യുവിന്റെ കീഴിലുള്ള സ്ഥലത്തെ റോഡിന്റെ പണി പൂർത്തീകരിച്ചിട്ട് 7 വർഷം കഴിഞ്ഞു. എന്നിട്ടും രണ്ടുവരി പാതയുടെ നടുവിൽ വയ്ക്കേണ്ട വിളക്കുകാലുകൾ നാളിതു വരെ സ്ഥാപിച്ചിട്ടില്ല. ഈ വിളക്കുകാലുകൾ എംഎൽഎ ഫണ്ട് ഉപയോഗിച്ചോ, ഇലക്ട്രിസിറ്റി വിഭാഗം കൈകാര്യം ചെയ്യുന്ന തൃശൂർ കോർപ്പറേഷൻ ഇലക്ട്രിസിറ്റി വിഭാഗം മുഖേനയോ ചെയ്യാവുന്നതാണ്. 5 വർഷം സ്ഥലം എംഎൽഎ മന്ത്രി ആയിരിന്നിട്ടുപോലും ബഹു. മുൻ സ്പീക്കർ അഡ്വ. തേറാമ്പിൽ രാമകൃഷ്ണൻ ഫയൽ വർക്ക് പൂർത്തീകരിച്ചിട്ട് പോലും നടക്കാതിരുന്നത്. എം.ജി.റോഡിന്റെ വികസനം ചർച്ച ചെയ്യുന്നുണ്ടെങ്കിലും റോഡിന്റെ വശത്തുള്ള ട്രാൻസ്ഫോർമറുകൾ പോലും മാറ്റി സ്ഥാപിക്കുവാൻ ശ്രമം തുടങ്ങിയിട്ടില്ല. 6 വഴികൾ സംഗമിക്കുന്ന പടിഞ്ഞാറെക്കോട്ടയിലെ തിരക്ക് കുറയ്ക്കുവാൻ പാലം വരുമെന്ന് പറഞ്ഞിട്ടും നാളിതുവരെ തുടക്കം കുറിച്ചിട്ടില്ല. സംസ്ഥാനത്തും, കോർപ്പറേഷനിലും ഭരണവും, മന്ത്രിയും ഉണ്ടായിട്ട് വികസന മുരടിപ്പിന്റെ 7 വർഷങ്ങൾ സമ്മാനിച്ച ഇടതുപക്ഷ സർക്കാരിനെതിരെയുള്ള പോരാട്ടങ്ങളിൽ നമ്മുക്ക് ഒത്തൊരുമിച്ച് പ്രതിഷേധിക്കാം. വികസനോന്മുഖ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന എല്ലാ ജനാധിപത്യ വിശ്വാസികളുടെയും പിന്തുണ അഭ്യർത്ഥിക്കുന്നു.