പരപ്പനങ്ങാടിയിൽ MDMA യുമായി യുവാവ് പിടിയിൽ

പരപ്പനങ്ങാടി: മാരക ലഹരി മരുന്ന് വിഭാഗത്തിൽപ്പെട്ട MDMA യുമായി ലഹരി കടത്തു സംഘത്തിൽ പെട്ട യുവാവ് പിടിയിലായി. കൊണ്ടോട്ടി അരൂർ സ്വദേശിയായ എട്ടൊന്നിൽ വീട്ടിൽ ഷഫീഖ് ആണ് പിടിയിലായത്. ഇയാളിൽ നിന്നും 7 grm MDMA യും ലഹരി ഇടപാട് നടത്തി കിട്ടിയ 86900/- രൂപയും പിടിച്ചെടുത്തു. പരപ്പനങ്ങാടി കൂട്ടുമൂച്ചി എന്ന സ്ഥലത്ത് വച്ചാണ് കാറുമായി ടിയാൻ പിടിയിലായത്. കൊണ്ടോട്ടി പരപ്പനങ്ങാടി മേഖലകളിൽ ചെറുപ്പക്കാരെ കേന്ദ്രീകരിച്ച് ലഹരി വില്പന നടത്തുന്ന ആളാണ് പിടിയിലായ ഷഫീഖ്. പിടിയിലായ ഷെഫീക്കിന് വയനാട് തിരുനെല്ലി പോലീസ് സ്റ്റേഷൻ പരിധിയിൽ 2 കോടി കുഴൽപ്പണം തട്ടിയ കേസും കൊണ്ടോട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ കളവു കേസും നിലവിലുണ്ട്. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് IPS നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ താനൂർ DYSP വി. വി ബെന്നിയുടെ നേതൃത്വത്തിൽ പരപ്പനങ്ങാടി CI ജിനേഷും SI അരുണും താനൂർ DANSAF ടീമംഗങ്ങളും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Comments are closed.