യുവ ഗവേഷകന്‍ മുഹമ്മദ് ഹസീബിന് ഐസിടിഎം വേള്‍ഡ് കോണ്‍ഫ്രന്‍സിലേക് ക്ഷണം

*പരപ്പനങ്ങാടി* . ഘാന യൂനിവേഴ്‌സിറ്റിയില്‍ നടക്കുന്ന ഐസിടിഎം വേള്‍ഡ് കോണ്‍ഫ്രന്‍സില്‍ പ്രബന്ധം അവതരിപ്പിക്കാന്‍ പരപ്പനങ്ങാടി സ്വദേശിയായ യുവ ഗവേഷകന്‍ മുഹമ്മദ് ഹസീബിന് ക്ഷണം. മലബാറും ഇന്ത്യന്‍ മഹാസമുദ്രവും മാപ്പിളപ്പാട്ടിന്റെ സഞ്ചാരവും എന്ന വിഷയത്തിലാണ് പ്രബന്ധം അവതരിപ്പിക്കുന്നത്. ഈ വരുന്ന 13 മുതല്‍ 19 വരെയാണ് സമ്മേളനം. സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് യുവ ഗവേഷകര്‍ക്ക് നല്‍കുന്ന യെങ് സ്‌കോളര്‍ ട്രാവല്‍ അവാര്‍ഡിനും ഹസീബ് അര്‍ഹനായി. മലബാറിനെയും മാപ്പിള സംസ്‌കാരത്തെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഗവേഷകര്‍ക്ക് പരിചയപ്പെടുത്തും. മാപ്പിളപ്പാട്ടിന്റെ സഞ്ചാര വഴികളും ഗള്‍ഫ് കുടിയേറ്റവും പ്രബന്ധത്തില്‍ ചര്‍ച്ചചെയ്യും. ലോകത്തുടനീളമുള്ള നാടന്‍ കലകളെയും പാട്ടിനെക്കുറിച്ചും പഠനം നടത്താനും സംരക്ഷിക്കാനുമായി 1947ല്‍ നിലവില്‍ വന്ന ആഗോള ഗവേഷക സംഘടനയാണ് ഐസിടിഎം. നൂറ്റി മുപ്പതില്‍ പരം രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രധിനിധികളുള്ള സംഘടന യുനെസ്‌കോയുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. മാപ്പിളമാരുടെ ചരിത്ര പശ്ചാത്തലവും, മാപ്പിളപ്പാട്ടിലെ കത്ത് പാട്ടും ഇശലുകളും നൂറ്റാണ്ടുകളിലൂടെ കൈമാറിവന്ന മാപ്പിള കലാരൂപങ്ങളെയും ലോകത്തിന്റെ പല ഭാഗത്തുനിന്നുമുള്ള ഗവേഷകര്‍ക്ക് പരിചയപ്പെടുത്താന്‍ സാധിക്കുമെന്ന് ഹസീബ് പറഞ്ഞു . പിഎസ്എംഒ കോളജ് ചരിത്ര വിഭാഗം അസിസ്റ്റന്റ് പ്രഫസറായി സേവനം അനുഷ്ഠിക്കുന്ന ഹസീബ് ശ്രീലങ്കയില്‍ നടന്ന അന്താരാഷ്ട്ര മ്യൂസിക്കല്‍ സമ്മേളനം, കേംബ്രിജ് യൂനിവേഴ്‌സിറ്റി നടത്തിയ ഗവേഷക വിദ്യാര്‍ത്ഥികളുടെ കോണ്‍ഫറന്‍സ്, സൊസൈറ്റി ഫോര്‍ എത്‌നോ മ്യൂസിക്കോളജി കാനഡയുടെ കോണ്‍ഫറന്‍സ്, തുര്‍ക്കി യൂനിവേഴ്‌സിറ്റി നടത്തിയ ഇന്റര്‍നാഷണല്‍ സെമിനാര്‍, മലേഷ്യയിലെ സംവേ യൂണിവേഴ്‌സിറ്റിയുടെ ഇന്ത്യന്‍ ഓഷ്യന്‍ ഗവേഷണ പദ്ധതിയിലും പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്. മംഗലാപുരം യൂനിവേഴ്‌സിറ്റിയില്‍ മാപ്പിളപ്പാട്ടില്‍ ഗവേഷണം നടത്തി വരുന്ന മുഹമ്മദ് ഹസീബ് പരപ്പനങ്ങാടി നെച്ചിയില്‍ ഹംസ ബല്‍ക്കീസ് ദമ്പതികളുടെ മകനാണ്. വൈലത്തൂര്‍ സ്വദേശിനി തസ്നിം നന്ദനില്‍ ഭാര്യയാണ്. ഹിസ ഫാത്തിമ, ദുഅ ഫാത്തിമ മക്കള്‍.*

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇