തെന്നിന്ത്യൻ നായികയായ ഉർവശി കുടുംബത്തിൽ നിന്നും ഒരു പുതുമുഖ നായകൻ കൂടി സിനിമയിലേക്ക് എത്തുന്നു. അഭയ്ശങ്കർ നായകനായ *യോസി* തമിഴ് ചിത്രം മാർച്ച് 31 ന് തിയേറ്ററുകളിൽ.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

തെന്നിന്ത്യൻ നായികയായ ഉർവശി കുടുംബത്തിൽ നിന്നും ഒരു പുതുമുഖ നായകൻ കൂടി സിനിമയിലേക്ക് എത്തുന്നു. അഭയ്ശങ്കർ നായകനായ *യോസി* എന്ന തമിഴ് ചിത്രം മാർച്ച് 31 ന്തി

യേറ്ററുകളിൽ.ജെ ആൻഡ് എ പ്രൈം പ്രൊഡക്ഷൻസിന്റെ ബാനറിൽ സ്റ്റീഫൻ എം ജോസഫ് തിരക്കഥയും സംവിധാനവും ചെയ്യുന്ന തമിഴ് ചിത്രമാണ്‌ ‘യോസി’. പ്രശസ്ത നടി ഉർവശിയുടെ കുടുംബത്തിൽ നിന്നും ഒരു പുതുമുഖ നായകൻ അഭയ് ശങ്കർ ഈ സിനിമയിലൂടെ തമിഴിലും മലയാളത്തിലും ഹീറോ ആയി അരങ്ങേറുകയാണ്. ത്രില്ലർ പശ്ചാത്തലത്തിലുള്ള എന്റർടൈൻമെന്റ് ചിത്രമാണിത്. ചിത്രം മാർച്ച്‌ 31 തീയതി തമിഴ് നാട്ടിലും, കർണാടകത്തിലും, കേരളത്തിലുമായി റിലീസ് ആകുകയാണ്. ജെ ആൻഡ് എ പ്രൈം പ്രൊഡക്ഷൻസ്-ഉം എ വി ഐ മൂവി മേക്കർസ് എന്ന ബാനറും കൂടി ചേർന്നാണ് *യോസി* പ്രേക്ഷകർക്ക് മുന്നിലത്തുന്നത്. 72 ഫിലിം കമ്പനി ആണ് ഈ ചിത്രത്തിന്റെ വൈഡ് റിലീസ് വിതരണം ഏറ്റെടുത്തിരിക്കുന്നത്. ഇടുക്കി, നാഗർകോവിൽ, ചെന്നൈ എന്നിവിടങ്ങളിൽ ആണ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്.. ഹീറോ ആയി അരങ്ങേറുന്ന ആദ്യ ചിത്രത്തിൽ തന്നെ വളരെ സാഹസികമായിട്ടുള്ളതും വെല്ലുവിളികൾ നിറഞ്ഞ ഒരു കഥാപാത്രം കിട്ടിയതിന്റെ ആവേശത്തിലാണ് അഭയ് ശങ്കർ. നീറ്റ് മെഡിക്കൽ പരീക്ഷയെ ഭയന്ന് വീട്ടുകാരെല്ലാം കൊടുക്കുന്ന മനോവിഷമം താങ്ങാൻ വയ്യാതെ ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്ന ഒരു മെഡിക്കൽ വിദ്യാർഥിയുടെ ലൈഫ് ട്രാവൽ കാണിക്കുന്ന കഥാപാത്രത്തെയാണ് അഭയ് ശങ്കർ ഈ ചിത്രത്തിൽ ചെയ്തിരിക്കുന്നത്. എന്നാൽ അതിൽ നിന്ന് രക്ഷപ്പെട്ടു കൊടുംകാട്ടിൽ പെട്ടു പോവുന്ന ആ വ്യക്തിക്ക് പിന്നെ എന്ത് സംഭവിച്ചു എന്നുള്ളതാണ് ഈ ചിത്രത്തിലെ പ്രധാന ആകർഷണം. വളരെ സസ്പെൻസ് രംഗങ്ങൾ ഉള്ള ത്രില്ലിംഗ് ആയ ഒരു അനുഭവമായിരിക്കും ഈ ചിത്രം പ്രേക്ഷകർക്കു തരുന്നത്. വളരെ അപകടമുള്ള സീനുകളാണ് തുടക്കം മുതൽ അവസാനം വരെയും അതും കൊടുംകാട്ടിനുള്ളിൽ പാതിരാത്രിയിലും ഒക്കെ ആയിരുന്നു ഇതിന്റെ ചിത്രീകരണമെന്നും വളരെ പ്രയാസമേറിയതും എന്നാൽ വളരെ സന്തോഷത്തോടെ ചെയ്യാൻ പറ്റിയ ഒരു സിനിമയാണെന്നും ഹീറോ ആയ അഭയ് ശങ്കർ പറയുന്നു.. മുംബൈയിൽ കായിക താരവും പല കമർഷ്യൽ പരസ്യ ചിത്രങ്ങളും ചെയ്തിട്ടുള്ള മലയാളി പുതുമുഖമായ രേവതി വെങ്കട്ട് ആണ് ഈ ചിത്രത്തിലെ നായിക. ഉർവശി, കലാരഞ്ജിനി എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. ഉർവശിയും കലാരഞ്ജിനിയും പതിനഞ്ചു വർഷത്തിന് ശേഷം ഒരുമിച്ചു അഭിനയിച്ചിരിക്കുന്നു എന്നുള്ള പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഇവരെ കൂടാതെ അർച്ചന ഗൗതം, സാം ജീവൻ, അച്ചു മാളവിക, ശരവണൻ, മയൂരൻ, കൃഷ്ണ, ബാർഗവ് സൂര്യ എന്നിവരും ഈ സിനിമയിൽ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഒരു ത്രില്ലെർ സിനിമയെന്നതിനു പുറമെ ആത്മഹത്യക്ക് എതിരായ ഒരു സന്ദേശം കൂടെ ഈ ചിത്രം പ്രേക്ഷകർക്കു നൽകുന്നുണ്ട്. ആറുമുഖം ആണ് ഈ സിനിമയുടെ ക്യാമറാമാൻ. ‘ദൃശ്യം’ സിനിമയുടെയെല്ലാം സ്റ്റണ്ട് മാസ്റ്റർ ആയിരുന്ന ജാക്കി ജോൺസൺ ഈ സിനിമയിൽ അതിസാഹസികമായ ആക്ഷൻ രംഗങ്ങൾ ചിത്രീകരിച്ച് മറ്റൊരു തലത്തിൽ എത്തിച്ചിരിക്കുകയാണ്.പെരിയസാമിയും ആനന്ദ് കൃഷ്ണയും ആണ് സെക്കന്റ്‌ യൂണിറ്റ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ജയ് ആണ് ചിത്രത്തിന്റെ കൊറിയോഗ്രാഫർ. ഡയാന വിജയകുമാരി ആണ് വസ്ത്രാലങ്കാരം. മേക്കപ്പ് ചെയ്തിരിക്കുന്നത് കലൈവാണി. ഗിരീഷ് അമ്പാടിയാണ് ഈ സിനിമയുടെ സ്റ്റിൽ ഫോട്ടോഗ്രാഫർ.ആകെ നാല് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. നാല് സംഗീതസംവിധായകരായ കെ കുമാർ, റോബിൻ രാജശേഖർ, വി അരുൺ, എ എസ് വിജയ് എന്നിവർ ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾ തയാറാക്കിയിരിക്കുന്നത്. ചിത്രത്തിലെ ‘അൻപേ അൻപേ’ എന്നുള്ള പ്രശസ്ത ഗായകൻ കാർത്തിക് പാടിയ പാട്ടിന്റെ ലിറിക്കൽ വീഡിയോ യൂട്യൂബിൽ സൂപ്പർ ഹിറ്റ്‌ ആയിക്കഴിഞ്ഞു. കെ ജി എഫ് പോലുള്ള വലിയ സിനിമകളുടെ ഓഡിയോ അവകാശമുള്ള ‘എം ആർ ടി മ്യൂസിക്’ ആണ് ഈ ചിത്രത്തിന്റെ ഓഡിയോ അവകാശം വാങ്ങിയിരിക്കുന്നത്.. എൽ ആൻഡ് ടി എഡ്യൂടെക് ക്യാമ്പയിൻ സ്പോൺസർ ആയും ഈ ചിത്രത്തിന്റെ ഭാഗമായിരിക്കുകയാണ്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ഈ ചിത്രത്തിന്റെ പ്രൊമോഷൻ പാർട്ണർ ആയും കൂടെ ചേർന്നിരിക്കുകയാണ്. തമിഴിൽ സൂര്യൻ എഫ് എം-ഉം മലയാളത്തിൽ റെഡ് എഫ് എം -ഉം ആണ് ഈ സിനിമയുടെ റേഡിയോ പാർട്ണർസ്. ദക്ഷിണേന്ത്യയിൽ നിന്ന് റിലീസ് ചെയ്യുന്ന ഈ സിനിമ കാലിക പ്രസക്തിയുള്ള ഒരു കഥയാണ്.

പി ആർ ഒ എം കെ ഷെജിൻ