യോഗ ക്ലബ്ബ് മൂന്നിയൂര്‍ റിപ്പബ്ലിക്ക് ദിനാഘോഷം നടത്തി.
തിരൂരങ്ങാടി : മൂന്നിയൂര്‍ പടിക്കല്‍ യോഗ ക്ലബ്ബ് സംഘടിപ്പിച്ച റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടിയില്‍ കുമ്മംതൊടി ബാവ പതാക ഉയര്‍ത്തി. യോഗ ക്ലബ്ബ് ചീഫ് കോര്‍ഡിനേറ്റര്‍ പി.പി ബാവ അധ്യക്ഷത വഹിച്ചു. എം.എ ഖാദര്‍ റിപ്പബ്ലിക്ക് ദിന മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്തംഗം പി.പി സഫീര്‍, അബ്ദുസ്സമദ് പൂവ്വാട്ടില്‍, സി.പി യൂനുസ്, കെ.ടി റഹീം, എം.ഹമീദ് മാസ്റ്റര്‍, സി.കോയ മാസ്റ്റര്‍, സഫീല്‍ മുഹമ്മദ്, അതികേരി അഹമ്മദ് എന്നിവര്‍ റിപ്പബ്ലിക്ക് ദിന സന്ദേശം നടത്തി. യോഗ ക്യാപ്റ്റന്‍ പി.ടി ആബിദ്, കെ.കെ സമദ്, എ.പി മുനീര്‍ എന്നിവര്‍ യോഗ ക്ലാസ്സിന് നേതൃത്വം നല്‍കി. നൂറോളം വരുന്ന യോഗ ക്ലബ്ബ് അംഗങ്ങള്‍ റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടിയില്‍ പങ്കെടുത്തു. പായസ വിതരണം നടത്തി.