കോണോസിമന്റോ’ 2023 ഇന്റർ ഹോസ്പിറ്റൽ ക്വിസ് മത്സരം സംഘടിപ്പിച്ചു.

തിരൂരങ്ങാടി : ലോക നഴ്സ് ദിനാഘോഷത്തോട് അനുബന്ധിച്ച് തിരൂരങ്ങാടി എം. കെ. എച്ച് ഹോസ്പിറ്റൽ ‘കോണോസിമന്റോ’ ഇന്റർ ഹോസ്പിറ്റൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. ഒന്നാം സ്ഥാനം മലപ്പുറം ജില്ല മെഡിക്കൽ ഓഫീസും രണ്ടാം സ്ഥാനം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലും മൂന്നാം സ്ഥാനം മൗലാന ഹോസ്പിറ്റൽ പെരിന്തൽമണ്ണയും കരസ്ഥമാക്കി. വിജയികളായ ഹോസ്പിറ്റലുകൾക്ക് എം. കെ ഹാജി ഓർഫനേജ് ഹോസ്പിറ്റൽ സെക്രട്ടറി എം. കെ അബ്ദുറഹ്മാൻ അവാർഡുകൾ വിതരണം ചെയ്തു. മെഡിക്കൽ സൂപ്രണ്ട് ഡോ. അബ്ദുസമദ് മത്സരം ഉദ്ഘാടനം നിർവഹിച്ചു. ഇന്റർനാഷണൽ ക്വിസ് മാസ്റ്റർ നൗഷാദ് അരീക്കോട് നേതൃത്വം നൽകിയ പരിപാടിയിൽ വിവിധ ഹോസ്പിറ്റലുകളെ പ്രതിനിധീകരിച്ച് നിരവധി ടീമുകൾ പങ്കെടുത്തു. വിജയികൾക്ക് കെയർ ഓൺ അസി. സെയിൽ സ് മാനേജർ ഉണ്ണികൃഷ്ണൻ ക്യാഷ് പ്രൈസുകൾ നൽകി. നഴ്സിംഗ് സൂപ്രണ്ട് സുലോചന സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. പി. സുരേഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്മിനിസ്ട്രേറ്റർ ഷറഫുദ്ദീൻ സി.കെ സ്വാഗതവും സ്കൂൾ ഓഫ് നേഴ്സിങ് പ്രിൻസിപ്പാൾ ഫാത്തിമ കെ നന്ദിയും അറിയിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇