ലോക സാക്ഷരതാ ദിനംആഘോഷിച്ചു

താനുർ : സെപ്തംബർ 8 ലോക സാക്ഷരതാ ദിനാചരണത്തിന്റെ ഭാഗമായിതാനാളൂർ ഗ്രാമ പഞ്ചായത്ത് സാക്ഷരതാ സമിതിയുടെ ആഭിമുഖ്യത്തിൽവിവിധ പരിപ്പാടികളോടെദിനാചരണം ആഘോഷിച്ചു.പരിപാടിയുടെ ഭാഗമായിതുല്ല്യത പഠിതാക്കളുടെ സംഗമം,പഠിതാക്കളെ ആദരിക്കൽ,മോട്ടിവേഷൻ ക്ലാസ് ,വിവിധ കലാപരിപാടികൾ എന്നിവ സംഘടിപ്പിച്ചു.പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ നടന്ന പരിപ്പാടിഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ എം മല്ലിക ഉദ്ഘാടനം ചെയ്തു.സ്ഥിരം സമിതി അധ്യക്ഷൻ പി.സതീശൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്വി.വി. മണികണ്ഠൻ മുഖ്യപ്രഭാഷണം നടത്തി.പ്രഗൽഭ മോട്ടിവേഷൻ ട്രെയിനർ കെ.ജംഷീർ ക്ലാസ്സ് എടുത്തു.സ്ഥിരം സമിതി അധ്യക്ഷകെ. അമീറ, അംഗങ്ങളായചാത്തേരി സുലൈമാൻ,പി. ജ്യോതിസെക്രട്ടറി ഒ.കെ. പ്രേംരാജ് , പ്രേരക് എ.വി. ജലജ, സാക്ഷരത സമിതി അംഗം മുജീബ് താനാളൂർ , സി.ഡി.എസ് പ്രസിഡണ്ട് എം. സൗമിനി, പഠിതാക്കളായ ഉഷ തിരുനിലത്ത്, നീലിയമ്മ എന്നിവർ സംസാരിച്ചു.ഫോട്ടോ അടിക്കുറിപ്പ്സാക്ഷരതാ ദിനാചരണത്തിന്റെ ഭാഗമായി സാക്ഷരതാ സമിതി താനാളൂരിൽമുതിർന്ന പഠിതാവ് നീലിയമ്മയെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എം മല്ലിക ആദരിക്കുന്നു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

ബാപ്പു വടക്കേ യിൽ

+91 93491 88855