fbpx

ലോകകപ്പിനെ വരവേൽക്കാൻ ഒരുക്കങ്ങൾ പൂർത്തിയാക്കി യുവാക്കൾ

ലേഖകൻ: അഷറഫ് തച്ചറപടിക്കൽ ചന്തപ്പടി(തിരൂരങ്ങാടി)

തിരൂരങ്ങാടി. ചന്തപ്പടിയിലെ റഷീദ് നഗറിലെ ചീനി പടി കൂട്ടായ്മയിലെ ബ്രസീൽ ഫാൻസും അർജന്റീന ഫാൻസും ചേർന്ന് സ്ഥാപിച്ച പടുകൂറ്റൻ ഫ്ലക്സ് ബോർഡുകൾ ശ്രദ്ധേയമായി .ലോകകപ്പ് മൽസരം അടുത്ത് എത്തി നിൽക്കുന്ന ഈ അവസരത്തിൽ യുവാക്കൾ കിടയിൽ ഇരു ടീമുകൾക്കും വേണ്ടിയുള്ള ആവേശം കൂടി വരുന്നതാണ് കണ്ടു വരുന്നത്. മൽസരം ചാനൽ വഴി കണാൻ വേണ്ടി സ്ഥലക്കൾ വരെ തയാറാക്കുന്ന തിരക്കിലുമാണ് ഫുട്ബോൾ പ്രേമിക്കൾ.നാടിന്റെ ഏതു മുക്കിലും മുലയിലും നോക്കിയാൽ ഇപ്പോൾ ഫുട്ബോൾ പ്രേമികളായ യുവാക്കളിൽ മൽസരത്തിന് ഒരുങ്ങി നിൽക്കുന്ന മറ്റുള്ള ടീമുകളെ കുറിച്ചുള്ള സംസാരത്തിൽ മൂഴികിയിരിക്കുന്നതായാണ് കാണാൻ സാധിക്കുന്നത്.