പാടത്തും പറമ്പിലുമായി ഇഷ്ട്ട ടീമിൻ്റെ കട്ടൗട്ടും ബാനാറുകളും കണ്ട നിങ്ങൾക്ക് ഇനി ഇഷ്ട്ട ടീമിൻ്റെ ജെയ്‌സി കളറിലുള്ള ബ്രഡ്ഡ് കവറും കാണാം.



തിരൂരങ്ങാടി.പാടത്തും പറമ്പിലുമായി ഇഷ്ട്ട ടീമിൻ്റെ കട്ടൗട്ടും ബാനാറുകളും കണ്ട നിങ്ങൾക്ക് ഇനി ഇഷ്ട്ട ടീമിൻ്റെ ജെയ്‌സി കളറിലുള്ള ബ്രഡ്ഡ് കവറും കളറിലും കാണാം. ചെറുമുക്ക് സ്വദേശി തലാപ്പിൽ ആശിഖിൻ്റെ തിരുർ വൈലത്തുരിലെ ഫോർമോ ഗ്രാഫിക്കോ സ്ഥാപനത്തിലാണ് അടിച്ച് ഇറക്കുന്നത് , ലോകകപ്പ് ഫുട്‌ബോൾ മത്സരത്തിൻ്റെ പ്രീക്വട്ടർ മത്സരം തുടങ്ങിയിട്ടും ഫുട്‍ബോൾ പ്രേമികൾക്ക് ഒട്ടും ആവേശം കുറഞ്ഞിട്ടില്ല ,ഇനിയുള്ള ഓരോ മൽസരങ്ങളും നിർണായകമായിട്ടും ആവേശം ഒട്ടും ചോരാതെയാണ് രാത്രിയും പകലുമായി ഞങ്ങളുടെ ഇഷ്ട്ടടീമുകൾ ഫൈനലിൽ എത്തുമെന്ന മണിക്കുറുകൾ എണ്ണിയുള്ള കാത്തിരിപ്പിലാണ് ഓരോ ഫാൻസുകാരും , മലബാർ മേഖലയിൽ ഈ ലോകകപ്പിന് നെയ്മർ ,മെസ്സി , റൊണാൾഡോ എന്നി കളിക്കാരുടെ കട്ട് ഔട്ടുകളാണ് മിക്ക സ്ഥലങ്ങളിലും ഉയർത്തിയിട്ടുള്ളത് എന്നാൽ സാധാരണ ലോകകപ്പ് ഫുട്ബോൾ വരുമ്പോൾ ചെരുപ്പ് ,ബാഗ് ,കേക്ക് ,കോടി ,ഡ്രസ്സുകൾ ,കുട ,കിണറിൻ്റെ മതിലിൽ ചിത്രം വരക്കൽ ,റോഡിൽ ,ചുമരിൽ ചിത്രം വരക്കൽ എന്നിവയാണ് കാണാറുള്ളത് , ചെറുമുക്ക് സ്വദേശി തലാപ്പിൽ ആശിഖിൻ്റെ തിരുർ വൈലത്തുരിലെ നിന്നാണ് കഴിഞ്ഞ ദിവസം ബ്രഡിൻ്റെ കവറിൽ ബ്രസീൽ , അർജൻറ്റിന, പോർച്ചുഗൽ എന്നി താരങ്ങളുടെ ഫോട്ടോയും രാജ്യത്തിൻ്റെ പതാകയുടെ നിറത്തിലുള്ള കവർ അടിച്ചിറക്കിയത് , ഇരുപത്തി അയ്യായിരം
ബ്രഡ്ഡ് പേക്കറ്റുകളാണ് അടിച്ചത് എന്നും കട്ടൗട്ടുകൾ ചെറുതും വലുതുമായി പതിനാറെണ്ണവും തുണിയുടെ ഫ്ളക്സ് അറുപതും ,വാഹനത്തിലേക്കുള്ള സ്റ്റിക്കറും അടിച്ചതായി ആശിഖ് പറഞ്ഞു , കഴിഞ്ഞ ദിവസം ബ്രസീലും കാമറൂണും തമ്മിലുള്ള മത്സരത്തിൽ എക്സ്ട്രാ ടൈമിൽ കാമറൂനണ് താരം വിൻസെൻറ് അബൂബക്കറിൻ്റെ ആഗോൾ ബ്രസീൽ ആരാധകരെ നിരാശരാക്കിയതും സോഷ്യൽ മീഡിയകളിൽ ഇന്നും ചർച്ചയാവുന്ന സൗദി അറേബ്യ അർജൻറ്റിനക്കെതിരെ രണ്ട് ഗോൾ ഇട്ടത് വൻ ആഘോഷമാക്കിയതും ഇന്നും ബ്രസീൽ ആരാധാകർ ആഘോഷിക്കുകയാണ്, ഇനിയുള്ള ബ്രസീൽ മത്സരം ബ്രസീൽ വിജയിച്ച് തീരു , ഇല്ലെങ്കിൽ പുറത്ത് പോവുകയും അർജൻറ്റിനക്ക് ആഘോശിക്കാൻ നല്ല അവസരവുമാണ് , കഴിഞ്ഞ ലോകകപ്പ് മത്‌സരത്തിൽ ജർമ്മനി ബ്രസീലിനെ ഏഴു ഗോളുകൾക്ക് പാരാജയപെടുത്തിയപ്പോൾ ,ജർമ്മനി ഈ പ്രാവശ്യം ആദ്യ റൗണ്ടിൽ പോയത് ജർമ്മനി ഫാൻസിന് തലവേദന മാറിയിട്ടില്ല ,