fbpx

ആരോഗ്യ ബോധവത്കരണം സംഘടിപ്പിച്ചു

തിരൂരങ്ങാടി: ലോക എയിഡ്സ് ദിനാചരണത്തിന്റെ ഭാഗമായി നെഹ്റു യുവകേന്ദ്ര മലപ്പുറവും കക്കാട് ബെനവോലന്റ് ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബും സംയുക്തമായി എയിഡ്‌സ്, ആരോഗ്യ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. കെ മുഈനുല്‍ ഇസ്ലാം അധ്യക്ഷനായി. മുനിസിപ്പല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ ഉല്‍ഘാടനം ചെയ്തു. പ്രശസ്ത ന്യുട്രീഷണിസ്റ്റ് മാലതി ടീച്ചര്‍ ക്ലാസ് എടുത്തു. ആരിഫ വലിയാട്ട്, ഒ ഷൗക്കത്ത് മാസ്റ്റര്‍, പി.കെ അസ്ഹറുദ്ധീന്‍, ഡോ: അബ്ദുര്‍റഹ്മാന്‍ അമ്പാടി, പി.കെ ഹംസ, ശ്രീമതി, പി.കെ അബുട്ടി പ്രസംഗിച്ചു.