fbpx

ലോക എയ്ഡ്സ് ദിനാചരണം- വൈവിധ്യമാർന്ന പരിപാടികളോടെഃ കാലിക്കറ്റ് യുണിവേഴ്സിറ്റി ക്യാമ്പസിൽ സംഘടിപ്പിച്ചു.


തിരൂരങ്ങാടി / കാലിക്കറ്റ് യൂണിവേഴ്സ് സിറ്റി

“ഒന്നായ് തുല്യരായ് തടുത്ത് നിർത്താം” എന്ന സന്ദേശവുമായി തിരൂരങ്ങാടി താലൂക്ക് ആസ്ഥാന ആശുപത്രി, എൻ. എസ്.എസ്.യൂണിറ്റ് കാലിക്കറ്റ് യുണിവേഴ്സിറ്റി ക്യാമ്പസ്, ലയൺസ് ക്ലബ് കാലിക്കറ്റ് യുണിവേഴ്സിറ്റി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ ലോക എയ്ഡ്സ് ദിനാചരണം 30/11/2022 ന് കാലിക്കറ്റ് യുണിവേഴ്സിറ്റി ക്യാമ്പസിൽ സംഘടിപ്പിച്ചു.

സെമിനാർ , ബോധവൽക്കരണ ക്ലാസുകൾ, ഫ്ലാഷ് മോബ് , ക്വിസ് മത്സരം, ദീപം തെളിയിക്കൽ, കലാപരിപാടികൾ തുടങ്ങിയവ നടന്നു. കാലിക്കറ്റ് യുണിവേഴ്സിറ്റി സംസ്കൃത വിഭാഗം സെമിനാർ ഹാളിൽ നടന്ന പൊതുയോഗം നെടുവ സാമൂഹ്യാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ: വാസുദേവൻ തെക്കുവീട്ടിൽ ഉദ്ഘാടനം ചെയ്തു. ഡോ.ഗീതാകുമാരി ICC ചെയർ പേഴ്സൺ കാലിക്കറ്റ് യുണിവേഴ്സിറ്റി അദ്ധ്യക്ഷത വഹിച്ചു. . മുഖ്യാതിഥിയായി പങ്കെടുത്ത തേഞ്ഞിപ്പലം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. സരിത.വി പ്രതിജ്ഞ ചൊല്ലി കൊടുത്തു.

നെടുവ സാമൂഹ്യാരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ എ.കെ.ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി.

തിരൂരങ്ങാടി താലൂക്ക് ആസ്ഥാന ഗവൺമെൻറ് ആശുപത്രിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കിഷോർ കുമാർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി ലയൺസ് ക്ലബ് പ്രസിഡണ്ട് അഡ്വ: ബാബുരാജ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡെവലപ്മെൻറ് സ്റ്റഡീസ് ഡയറക്ടർ ഡോ.ബിജു മാത്യു, കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ
സ്നേഹിൽ, തേഞ്ഞിപ്പലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

കാലിക്കറ്റ് യൂണിവേഴ്സിറ്റി എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ.എൻ. എ.ഷിഹാബ് സ്വാഗതവും തിരൂരങ്ങാടി താലൂക്ക് ആസ്ഥാന ഗവൺമെൻറ് ആശുപത്രിയിലെ ഐ സി ടി സി കൗൺസിലർ സുരേഷ്.കെ നന്ദിയും പറഞ്ഞു.

തുടർന്ന് പൊതുജനാരോഗ്യം : സാക്രമിക രോഗങ്ങളും, ജീവിത ശൈലി രോഗങ്ങളും എന്ന വിഷയത്തെ കുറിച്ച് നെടുവ സാമൂഹ്യാരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ എ.കെ.ഹരിദാസ്, എച്ച്ഐവി/എയ്ഡ്സ് നെക്കുറിച്ച് ശ്രീ സുരേഷ് കെ പി എന്നിവർ ക്ലാസുകൾ എടുത്തു.

സന്ധ്യക്ക് ശേഷം ക്യാമ്പസിൽ ദീപം തെളിയിക്കൽ ചടങ്ങും നടന്നു.