മലപ്പുറം ജില്ലയിലെ ഏറ്റവും നല്ല ടൂറിസ്റ്റ് കേന്ദ്രമാക്കി താനൂരിനെ മാറ്റാനുള്ള പ്രവർത്തനങ്ങളുമായാണ് മുന്നോട്ടുപോകുന്നത്.

താനൂർ :ജില്ലയിലെ ഏറ്റവും നല്ല ടൂറിസ്റ്റ് കേന്ദ്രമാക്കി താനൂരിനെ മാറ്റാനുള്ള പ്രവർത്തനങ്ങളുമായാണ് മുന്നോട്ടുപോകുന്നത്. അതിനാവശ്യമായ അടിസ്ഥാന സൗകര്യവികസനങ്ങൾ നടപ്പിലാക്കി വരികയാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് തീരദേശ ഹൈവേ. ഈ റോഡ് യാഥാർത്ഥ്യമാകുന്നതോടെ തീരദേശമേഖലയിൽ വലിയതോതിലുള്ള ടൂറിസം സാധ്യതകൾ കൈവരുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. സാഹസിക ടൂറിസത്തിന്റെ ഭാഗമായി കായിക വിനോദങ്ങൾ കൂടി ഒട്ടുംപുറം തൂവൽതീരത്ത് ഒരുക്കുമെന്നും, മൂന്നു വർഷത്തിനകം ജില്ലയിലെ മികച്ച ടൂറിസം കേന്ദ്രമാക്കി ഒട്ടുംപുറത്തെ മാറ്റുമെന്നും മന്ത്രി പറഞ്ഞു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇