ഫലസ്തീൻ വംശഹത്യക്കെതിരെ വനിത പ്രതിഷേധ റാലി നാളെ

താനൂരിൽ താനൂർ: ഫലസ്തീനിൽ ഇസ്രയേൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വംശഹത്യയിൽ പ്രതിഷേധിച്ചും ഹമാസിന്റെ നേതൃത്വത്തിൽ ഫലസ്തീൻ ജനത നടത്തുന്ന ഐതിഹാസിക പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗവും ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷനും ചേർന്ന് നാളെ (ശനി ) താനൂരിൽ വനിത പ്രതിഷേധ റാലി സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. താനൂർ ഹാർബറിൽ നിന്നുമാരംഭിക്കുന്ന റാലി താനൂർ ബസ് സ്റ്റാന്റ് പരിസരത്ത് സമാപിക്കും. ജമാഅത്തെ ഇസ്‌ലാമി വനിത വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്റ് സി.വി. ജമീല സമാപന പ്രഭാഷണം നിർവഹിക്കും. വാർത്ത സമ്മേളനത്തിൽ പ്രോഗ്രാം കൺവീനർ എൻ.സാബിറ, പി.ആർ സെക്രട്ടറി സി.മുനീറ, ഏരിയ പ്രസിഡന്റ് എം. സുബൈദ, സെക്രട്ടറി ഫാത്തിമ ടീച്ചർ, താനാളൂർ ഏരിയ സമിതിയംഗം ശിഫ ഖാജ , ജി.ഐ.ഒ പ്രതിനിധി എം. അസ് രിയ എന്നിവർ പങ്കെടുത്തു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇