വനിതാ ലീഗ് പ്രതിഷേധം താനാളൂരിൽ;‘പൊളളും വില പ്രതിഷേധം അരങ്ങത്തേക്ക്’

കേരളക്കരയെ മദ്യലഹരിയിലാക്കാൻ വെമ്പൽ കൊള്ളുന്ന സർക്കാർ വിലവിപണി നിയന്ത്രിക്കുന്നതിൽ പൂർണ്ണമായും പരാജയപ്പെട്ടിരിക്കുന്നു.ഇതില്‍ പ്രതിഷേധം രേഖപ്പെടുത്തി താനാളൂരിൽ പഞ്ചായത്ത് വനിതാ ലീഗിന്‍റെ പ്രതിഷേധം….കേരള ജനത ഇത്തവണ ഓണം ഉണ്ണാൻ പറ്റാത്ത ഗതികേടിലാണ്. കിറ്റ് നൽകി അധികാരത്തിൽ വന്നവർ ഇന്ന് ഓണക്കിറ്റ് പോലും നൽകാതെ വോട്ട് തന്ന ജനങ്ങളെ പരിഹസിക്കുകയാണ്പൊതുവിപണിയിൽ അനിയന്ത്രിതമായ വിലക്കയറ്റം പിടിച്ചു നിർത്താനാവാത്ത സർക്കാർ സിവിൽ സ്പ്ലൈസ്‌ സ്റ്റോറുകളിൽ കഴിഞ്ഞ എട്ട്‌ വർഷമായി അവശ്യ ഉൽപന്നങ്ങൾക്ക്‌ വിലവർദ്ധിച്ചിട്ടില്ലെന്ന് പ്രചരിപ്പിക്കുകയാണുഎന്നാൽ റേഷൻ കടകൾ, മാവേലി സ്റ്റോറുകൾ, സിവിൽ സ്പ്ലൈസ്‌ സ്റ്റോറുകൾ എന്നിവിടങ്ങളിൽ അവശ്യസാധനങ്ങൾ ലഭ്യമാവാത്ത അവസ്ഥയാണുള്ളത്‌. വിലവർദ്ധനവുകൊണ്ട്‌ പൊറുതിമുട്ടുന്ന വീട്ടമ്മമാർക്ക്‌ ഇരട്ടി പ്രഹരമെന്നോണം കുത്തഴിഞ്ഞ മദ്യനയം കൂടി സർക്കാർ നടപ്പിലാക്കുകയാണു. മുഴുവൻ കുടുംബങ്ങൾക്കും കിറ്റ്‌ നൽകാൻ ആവില്ലെന്ന മുൻകൂർ ജാമ്യം വകുപ്പ്‌ മന്ത്രി ആദ്യമേ എടുത്തുകഴിഞ്ഞു. ഓണക്കാലത്ത്‌ ജനങ്ങളെ ബുദ്ധിമുട്ടിലാക്കാതെ പൊതുവിപണിയിൽ എത്രയും വേഗം സർക്കാർ ഇടപെടുകയും സിവിൽ സപ്ലൈസ്‌ സ്റ്റോറുകളിൽ അവശ്യ സാധനങ്ങൾ ലഭ്യമാകണം എന്നും ആവശ്യപ്പെട്ടുകൊണ്ട്‌ വീട്ടമ്മമാർക്കുവേണ്ടിയാണ് താനാളൂരിൽ കഞ്ഞിവെക്കല്‍ സമരം താനാളൂർ പഞ്ചായത്ത് വനിതാ ലീഗ്‌ ജനറൽ സെക്രട്ടറി സബ്‌ന ആഷിക് സ്വാഗതവുംപ്രസിഡൻ്റ് സജിത അധ്യക്ഷത വഹിച്ച പരിപാടി താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.സൽമത്ത് ഉദ്ഘാടനം ചെയ്തുവനിത ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് ഭാരവാഹി വി. പി സുലൈഖ മുഖ്യപ്രഭാഷണം നടത്തി വനിത ലീഗ് ഭാരവാഹികളായ റംല, ഫസീല ഷാജി,നുസ്രത്ത് ബാനു , സബിത, ജൂസൈറ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസഡണ്ട് കെ. വി മൊയ്തീൻകുട്ടി പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി മുഹ്സിൻ ബാബു മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി ഉവൈസ് , അയൂബ് , അരിഫ് , കുഞ്ഞു മീനടത്തൂർ ,വി.പി ഗഫൂർ , സുലൈമാൻ, അബ്ദുൽ ബാരി, തുടങ്ങിയവർ സംസരിച്ചു വനിത ലീഗ് പഞ്ചായത്ത് ട്രഷറർ ആബിദ ഫൈസൽ നന്ദി പറഞ്ഞു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇