എം ജി എം പ്രവർത്തകർ സ്നേഹവീട്ടിൽ സ്നേഹ സംഗമവും ഭിന്നശേഷിക്കാർക്കുള്ള ആദരവും നൽകി.

തിരൂർ: വനിതാ ദിനത്തോടനുബന്ധിച്ച് എം ജി എം മർക്കസുദ്ദഅവ സംസ്ഥാന സമിതി തിരൂർ കോരങ്ങത്ത് സ്നേഹ വീട്ടിൽ സ്നേഹ സംഗമവും ആദരവും സംഘടിപ്പിച്ചു. അന്തേ വാസികളോടൊപ്പം എം ജി എം പ്രവർത്തകർ ഒരു ദിവസം കഴിച്ചുകൂട്ടി . ഭിന്നശേഷികളെ അതിജീവിച്ചു പരിമിതികളെ മികവുകളാക്കിയ വനിതകളായ മാരിയത്ത് ചുങ്കത്തറ, സൽമ തിരൂർ, ഷർമിള ചെമ്മാട് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഡോ: ഖമറുന്നീസ അൻവർ ഉദ്ഘാടനം ചെയ്തു. തിരുർ മുൻസിപ്പൽ ചെയർപേഴ്സൺ എ.പി. നസീമ മുഖ്യാതിഥിയായിരുന്നു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ സ്നേഹ സന്ദേശം നൽകി. എം ജി എം സംസ്ഥാന വൈസ് പ്രസിഡന്റ് മറിയ കുട്ടി സുല്ലമിയ്യ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.ടി. ആയിഷ വിഷയാവതരണം നടത്തി.സംസ്ഥാന ഭാരവാഹികളായ റുഖ്സാന വാഴക്കാട്, സജ്ന പട്ടേൽത്താഴം, സ ഫൂറ തിരുവണ്ണൂർ,ഡോ: ജുവൈരിയ്യ, പാത്തേയ്കുട്ടി ടീച്ചർ, ജുവൈരിയ്യ ഐക്കരപ്പടി, ഹസനത്ത് പരപ്പനങ്ങാടി , ആയിഷ പാലക്കാട്, ജസീറ രണ്ടത്താണി, ഐ എസ് എം മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ജലീൽ വൈരങ്കോട്, ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് എം.എ. റഫീഖ്, വി.കെ. റഷീദ്,മുഹ്സിൻ നെല്ലിക്കാട്, വി.പി. ആയിഷ ഉമർ , കെ. സൈനബ എന്നിവർ പ്രസംഗിച്ചു.ഫോട്ടോ: വനിതാ ദിനത്തോടനുബന്ധിച്ച് എം ജി എം മർക്കസുദ്ദഅവ സംസ്ഥാന സമിതി തിരൂർ കോരങ്ങത്ത് സ്നേഹ വീട്ടിൽ സംഘടിപ്പിച്ച സ്നേഹ സംഗമം ഡോ: ഖമറുന്നീസ അൻവർ ഉദ്ഘാടനം ചെയ്യുന്നു

Comments are closed.