പൗരത്വ നിയമ ഭേദഗതിക്കെതിരെ വനിതകൾ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.

തൃത്താല: . കേന്ദ്ര സർക്കാർ നടപ്പാക്കുന്ന സി.എ.എ അറബിക്കടലിൽ എന്ന പ്രമേയത്തിൽ ജനാധിപത്യ മഹിള അസോസിയേഷൻ തൃത്താല ഏരിയ കമ്മിറ്റി സംഘടിപ്പിച്ച നൈറ്റ് മാർച്ചിൽ നൂറുകണക്കിന് വനിതകൾ അണിനിരന്നു. താഴത്തെ അങ്ങാടി ഷാസ് ഓഡിറ്റോറിയം പരിസരത്ത് നിന്നും ആരംഭിച്ച നൈറ്റ് മാർച്ച് പടിഞ്ഞാറങ്ങാടി സെൻ്ററിൽ അവസാനിച്ചു. സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റിയംഗവും മുൻ എം.എൽ.എയുമായ വി.കെ ചന്ദ്രൻ മാർച്ച് ഉദ്ഘാടനം ചെയ്തു. ജനാധിപത്യ മഹിള അസോസിയേഷൻ ഏരിയ കമ്മിറ്റി പ്രസിഡന്റ്‌അഡ്വ.വി.പി റെജീന അധ്യക്ഷയായി. ഏരിയസെക്രട്ടറി ശാരദ സ്വാഗതവും ട്രഷറർരമണി ടീച്ചർ നന്ദി പറഞ്ഞു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇