ചെമ്മാട് ജ്വല്ലറിയിൽ നിന്നും സ്വർണം മോഷ്ടിച്ച സ്ത്രീ പിടിയിൽ.

തിരൂരങ്ങാടി:ദിവസങ്ങൾക്ക് മുമ്പ് ചെമ്മാട് തൂബാ ജ്വല്ലറിയിൽ നിന്നും സ്വർണ്ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിൽ എത്തി സെയിൽസ്മാനെ കബളിപ്പിച്ച് സ്വർണ്ണം മോഷണം നടത്തിയ സ്ത്രീയെ തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു.കോഴിക്കോട് കുരുവട്ടൂർ കോനാട്ട് മുത്തു മഹൽ റഷീദിന്റെ ഭാര്യ സുബൈദ 50 വയസ്സ് ആണ് പിടിയിലായത്.സെയിൽസ്മാന്റെ കണ്ണ് വെട്ടിച്ച് രണ്ട് സ്വർണ്ണമാലകൾ ഇവരുടെ ബാഗിലേക്ക് വെക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു.ജ്വല്ലറി ഉടമ നൽകിയ പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് തിരൂരങ്ങാടി സി.ഐ.കെ.ടി.ശ്രീനിവാസന്റെ നേത്രത്വത്തിൽ പ്രതിയെ പിടികൂടിയത്.അഷ്റഫ് കളത്തിങ്ങൽ പാറ 9744663366

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇