സഹിക്കാൻ പറ്റാത്ത ആളുകളുമായി സഹകരിക്കില്ല”; ശ്രീനാഥ് ഭാസിക്കും ഷെയ്ൻ നിഗത്തിനും വിലക്ക്

കൊച്ചി: നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷെയ്ൻ നിഗത്തിനും സിനിമയിൽ വിലക്ക്. കൊച്ചിയിൽ നടന്ന സിനിമാ സംഘടനകളുടെ യോഗത്തിലാണ് തീരുമാനം. അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ എന്നിവർ ചേർന്ന് നടത്തിയ യോഗത്തിന് പിന്നാലെയാണ് താരങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്.

Subscribe our YouTube channel
Now 👇👇👇👇

വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

ആർട്ടിസ്റ്റുകൾക്കും സാങ്കേതിക പ്രവർത്തകർക്കും നിർമാതാക്കൾക്കും ഇരുവരും നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയതിന്റെ ഭാഗമായിട്ടാണ് നടപടി എന്ന് നിർമ്മാതാക്കളുടെ സംഘടന അറിയിച്ചു.ഷൈൻ നിഗം, ശ്രീനാഥ് ഭാസി എന്നിവരെക്കുറിച്ച് കൂടുതൽ പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് തീരുമാനം. പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. സഹിക്കാൻ പറ്റാത്ത ആളുകളുമായി സഹകരിക്കില്ല. ലൊക്കേഷനിൽ വൈകി വരുന്നവരുമായും‌ രാസലഹരി ഉപയോഗിക്കുന്നവരുമായും സഹകരിക്കില്ല. ചില താരങ്ങൾ സ്വബോധമില്ലാതെ പെരുമാറുന്നു. മുതിർന്ന നടന്മാരെ ആദരിക്കാത്തവർ സിനിമയിൽ പറ്റില്ല, നിർമാതാക്കളുടെ സംഘടന വാർത്താസമ്മേളനത്തിൽ പറഞ്ഞു.*