സിനിമയിൽ ഒക്കെ ചില വില്ലൻമാർ ഒരു കണ്ണ് തുണി കൊണ്ട് മറച്ചു വച്ചിരിക്കുന്നത് എന്തിനാണ്
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
ഇതിനു പുറകിൽ രസകരമായ ഉത്തരങ്ങളും നമ്മൾ മെനഞ്ഞുണ്ടാക്കികണ്ണ് പൊട്ടി ഇരിക്കുവാണെന്നും ,യുദ്ധത്തിലും ഒക്കെ കണ്ണ് നഷ്ടപെട്ടതാണെന്നും ,ശരിയായ ഉന്നം കിട്ടാൻ ആണെന്നും ഒക്കെ എന്നാൽ യഥാർത്ഥത്തിൽ സത്യം അതൊന്നും ആയിരുന്നില്ല. നമ്മൾ ചില സമയം നല്ല വെയിലത്തു നിന്നും ഇരുണ്ട മുറിയിലേക്ക് കയറിയാൽ ‘എന്റെ സാറെ ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റൂല ‘ അതുപോലുള്ള അനുഭവം ഉണ്ടായിട്ടില്ലേ? അത് വെളിച്ചം കൂടുതലുള്ള സമയം നമ്മുടെ കണ്ണിലെ”പ്യൂപ്പിൾ” ഭാഗം വളരെ ചെറുതായി ആണ് ഇരിക്കുന്നത് പെട്ടെന്ന് വെളിച്ചം കുറവുണ്ടായാൽ നമുക്ക് ഒന്നും കാണാൻ സാധിക്കില്ലെന്നും” പ്യൂപ്പിൾ ” തനിയെ തുറന്നു വീണ്ടും കാഴ്ചകൾ സുഗമം ആകുന്നു എന്ന് നമുക്ക് അറിയാം അല്ലേ ? ഇതൊക്കെ ഇപ്പോൾ പറയാൻ കാരണം എന്തെന്ന് അല്ലെ ഇപ്പോൾ നിങ്ങൾ ആലോചിക്കുന്നത് കാരണം ഉണ്ട് .ഈ കടൽ കൊള്ളക്കാർക്ക് എപ്പോഴും കപ്പലിന്റെ മുകളിലും താഴെ അറക്കുള്ളിലും പോകേണ്ടി വരും ആ സമയം ഇതുപോലുള്ള കാഴ്ചയുടെ പ്രശ്നം ഒഴിവാക്കാൻ വേണ്ടിയാണു അവർ ഒരു കണ്ണ് മറച്ചു വെച്ചിരുന്നത് . അതെ അത് കടൽ കൊള്ളക്കാരുടെ രീതി ആയിരുന്നു മറ്റു വില്ലന്മാർ അത് കടം എടുക്കുക ആയിരുന്നു.
