ബോട്ടപകടം നാടെങ്ങും രക്ഷാപ്രവർത്തനം നടത്തിയപ്പോൾ ആശുപത്രിയിൽ ചിലർ രാഷ്ട്രീ മുതലെടുപ്പിന് ശ്രമിച്ചു

താനൂർപൂരപ്പുഴ ബോട്ടപകടം നടന്നയുടൻ നാടൊന്നടങ്കം രക്ഷാപ്രവർത്തത്തിൽ ഏർപ്പെടുമ്പോൾ, മരിച്ചവരെയും പരിക്കേറ്റവരെയും എത്തിച്ച ആശുപത്രിയിൽ പോലും രാഷ്ട്രീയപ്രവർത്തനം നടത്തുകയായിരുന്നു ചിലർ ചെയ്തിരുന്നതെന്നും, അപകടമരണം രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുവാനാണ് ഇവർ ശ്രമിക്കുന്നതെന്നും മുൻ മന്ത്രി ഡോ.കെ ടി ജലീൽ പറഞ്ഞു. എൽഡിഎഫ് താനൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ താനൂരിൽ നടന്ന ബഹുജന കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാടിനെ നടുക്കിയ പൂരപ്പുഴ ബോട്ട് അപകടത്തിൽ മരിച്ചവർക്കുള്ള അനുശോചനവും, രക്ഷാപ്രവർത്തകർക്കുള്ള അനുമോദനവും നൽകി. ഇരുന്നൂറോളം വരുന്ന രക്ഷാപ്രവർത്തകരെയാണ് അനുമോദിച്ചത്. കെ ടി ശശി അധ്യക്ഷനായി. മന്ത്രി വി അബ്ദുറഹിമാൻ, സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ ജയൻ, എൻസിപി സംസ്ഥാന സെക്രട്ടറി ടി എൻ ശിവശങ്കരൻ ഐഎൻഎൽ സംസ്ഥാന കമ്മിറ്റിയംഗം കുഞ്ഞാവുട്ടി കാദർ, നാസർ പുൽപ്പറ്റ,മുജീബ് ഹസ്സൻ, പി വി വേണുഗോപാൽ, മേച്ചേരി സൈതലവി എന്നിവർ സംസാരിച്ചു. ഒ സുരേഷ്ബാബു സ്വാഗതവും, സുലൈമാൻ അരീക്കോട് നന്ദിയും പറഞ്ഞു.താനൂരിൽ നടന്ന ബഹുജന കൂട്ടായ്മ കെ ടി ജലീൽ ഉദ്ഘാടനം ചെയ്തു . താനൂരിൽ നടന്ന ബഹുജന കൂട്ടായ്മയിൽ പൂരപ്പുഴ ബോട്ടപകടത്തിൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടത്തവർക്കുള്ള ഉപഹാരം മന്ത്രി വി അബ്ദുറഹിമാൻ നിർവഹിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇