വേങ്ങര സബാഹ് സ്ക്വയർ ഹെൽത്ത് ക്ലബ് പ്രഖ്യാപനവും നടപ്പാത-ഓപ്പൺ ജിം ഉദ്ഘാടനം നിർവഹിച്ചു

*വേങ്ങര:* സബാഹ് സ്ക്വയർ ഹെൽത്ത് ക്ലബ് പ്രഖ്യാപനവും നടപ്പാത-ഓപ്പൺ ജിം എന്നിവയുടെ ഉദ്ഘാടനവും ബഹു: പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. ജീവിത ശൈലീ രോഗങ്ങൾ അധികരിച്ച പുതിയ കാലത്ത് ഇത്തരം വ്യായാമ കേന്ദ്രങ്ങളും കളി സ്ഥലങ്ങളും കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന് മന്ത്രി റിയാസ് പറഞ്ഞു.സബാഹ് സ്ക്വയർ ചെയർമാൻ സബാഹ് കുണ്ടുപുഴക്കൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് വി.പി അനിൽ അദ്ധ്യക്ഷനായിരുന്നു.ഊരകം പഞ്ചായത്ത് പ്രസിഡൻ്റ് മൻസൂർ കോയ തങ്ങൾ , വത്സകുമാർ എന്നിവർ ആശംസയും സബാഹ് സ്ക്വയർ ഓർഗനൈസിങ് സെക്രട്ടറി സുബൈർ പറമ്പത്ത് നന്ദിയും പറഞ്ഞു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇