ക്ഷേമപെന്‍ഷന്‍; ജനങ്ങളെ കബളിപ്പിക്കുന്നത് അവസാനിപ്പിക്കണം: സി.ഇ.ഒ*

* തിരൂരങ്ങാടി : സാമുഹ്യ ക്ഷേമപെന്‍ഷന്‍റെ വിതരണത്തിനുള്ള തുകയും ഗുണഭോക്താലിസ്റ്റും ലഭ്യമാക്കാതെ പത്രകുറിപ്പ് ഇറക്കി ജനങ്ങളെ കബളിപ്പിക്കുന്ന സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കണമെന്ന് കോ ഓപ്പറേറ്റീവ് എംപ്ലോയിസ് ഓര്‍ഗനൈസേഷന്‍ (സി ഇ ഒ) താലൂക്ക് യോഗം ആവശ്യപ്പെട്ടു. പാവപ്പെട്ട ജനങ്ങള്‍ ദിവസവും പത്രകുറിപ്പിന്‍റെ പേരില്‍ പെന്‍ഷനുവേണ്ടി ബേങ്കുകളില്‍ കയറി ഇറങ്ങുന്ന അവസ്ഥയാണെന്ന് സി.ഇ.ഒ ചൂണ്ടിക്കാട്ടി. ട്രഷറി അക്കൗണ്ടില്‍ പെന്‍ഷന്‍ തുക ക്രഡിറ്റ് ചെയ്യാതെയും പെന്‍ഷന്‍ സൈറ്റില്‍ പെന്‍ഷന്‍ വിതരണത്തിനുള്ള വൗച്ചര്‍ അപ്പ്ഡൈറ്റ് ചെയ്യാതെയ്യും ജനങ്ങളെ വഞ്ചിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. യൂണിറ്റ് ഭാരവാഹികളെ പങ്കെടുപ്പിച്ചുകൊണ്ട് താലൂക്ക് എക്‌സിക്യൂട്ടീവ് ക്യാമ്പ് 2023 ജനുവരി ഒന്നിന് ആലപ്പുഴയില്‍ നടത്താന്‍ തീരൂമാനിച്ചു. സി.ഇ.ഒ ജില്ലാ വൈസ് പ്രസിഡന്‍റ് കെ.കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ഹുസൈന്‍ ഊരകം അധ്യക്ഷനായി. അനീസ് കൂരിയാടന്‍, കെ.ടി.മുജീബ് ,സി.വി.സെമീര്‍, അമീന്‍ കള്ളിയത്ത്, വി.പി.സുബൈര്‍, ഷാഫി പരി പ്രസംഗിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇