താനൂർ റെയിൽവെ മേൽപ്പാലം ഉൾപ്പെടെയുള്ള വിഷയങ്ങളുന്നയിച്ച് വെൽഫെയർ പാർട്ടി റെയിൽവെ സ്റ്റേഷൻ ധർണ നടത്തി

താനൂർ:താനൂർ തെയ്യാല റോഡ് റെയിൽവേ മേൽപ്പാലത്തിന്റെയും പുതിയ റെയിൽവെ സ്റ്റേഷൻ കെട്ടിടത്തിന്റെയും പ്രവൃത്തി ഉടൻ പൂർത്തീകരിക്കുക, സാധാരണക്കാർക്കും ജോലിക്കാർക്കും ഏറെ ഗുണം ചെയ്തിരുന്ന പാസഞ്ചർ ട്രെയിനുകൾ നിർത്തലാക്കിയത് പുനസ്ഥാപിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് വെൽഫെയർ പാർട്ടി താനൂർ മണ്ഡലം കമ്മിറ്റി റെയിൽവേ സ്റ്റേഷൻ ധർണ സംഘടിപ്പിച്ചു. റദ്ദാക്കിയ ഷൊർണ്ണൂർ – കോഴിക്കോട് , തൃശൂർ – കോഴിക്കോട് പാസഞ്ചർ ട്രെയിനുകൾ അടിയന്തിരമായി പുനസ്ഥാപിക്കുക, എക്സ്പ്രസ് / സൂപ്പർഫാസ്റ്റ് ട്രെയിനുകളിൽ ജനറൽ കമ്പാർട്ട്മെന്റുകളുടെ എണ്ണം വർദ്ധിപ്പിക്കുക,എക്സ്പ്രസ് ട്രെയിനുകളിലെ സ്ലീപ്പർ കോച്ചുകളുടെ എണ്ണം വെട്ടിക്കുറച്ചത് പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങളും ധർണയിൽ സമരക്കാർ ഉന്നയിച്ചു. തെയ്യാല റോഡ് റെയിൽവെ മേൽപ്പാലം പ്രവൃത്തി പൂർത്തീകരണവുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങൾ കനക്കുമ്പോഴുള്ള മന്ത്രിയുടെ പതിവ് ഉദ്യോഗസ്ഥ തല ചർച്ചകളും തുടർന്നുള്ള പ്രസ്താവനകളും ഒട്ടേറെ കേട്ടവരാണ് താനൂർക്കാരെന്നും ഇനി പ്രസ്താവനകൾക്കപ്പുറം പ്രവൃത്തി തടസ്സമില്ലാതെയും വേഗത്തിലും നടക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയാണ് മന്ത്രിയടക്കമുള്ളവർ ചെയ്യേണ്ടതെന്നും നേതാക്കൾ ആവശ്യപ്പെട്ടു. താനൂർ ജംഗ്ഷൻ ചുറ്റിയുള്ള പ്രതിഷേധ പ്രകടനത്തിനൊടുവിൽ നടന്ന റെയിൽവെ സ്റ്റേഷൻ ധർണ്ണ വെൽഫെയർ പാർട്ടി ജില്ല ട്രഷറർ മുനീബ് കാരക്കുന്ന് ഉദ്ഘാടനം ചെയ്തു. പാർട്ടി മണ്ഡലം പ്രസിഡൻറ് അഷ്റഫ് വൈലത്തൂർ അധ്യക്ഷത വഹിച്ചു.ജില്ല കമ്മിറ്റിയംഗം സി.പി ഹബീബ് റഹ്മാൻ , സി.മുനീറ, നാജിൻ വഹാബ് എന്നിവർ സംസാരിച്ചു.ഡോ. ജൗഹർ ലാൽ സ്വാഗതവും പി.പി. ശുഹൈബ് നന്ദിയും പറഞ്ഞു.:വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വെൽഫെയർ പാർട്ടി താനൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച റെയിൽവേ സ്റ്റേഷൻ ധർണ്ണ ജില്ല ട്രഷറർ മുനീബ് കാരക്കുന്ന് ഉദ്ഘാടനം ചെയ്യുന്നു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇