ക്ഷേമനിധി ബോർഡു കളെ ചൂഷണ കേന്ദ്രങ്ങളാക്കി മാറ്റി ഗ്രോ വാസു

മലപ്പുറം ക്ഷേമനിധി ബോർഡുകളിൽ കെട്ടിക്കിടക്കുന്ന അപേക്ഷകൾക്ക് പരിഹാരം കാണാതെയും , തൊഴിലാളികളുടെ കോടിക്കണക്കിന് രൂപ തൊഴിലാളികൾക്ക് നൽകാതെയും ക്ഷേമനിധി ബോർഡുകളെ സർക്കാർ ചൂഷണ കേന്ദ്രങ്ങളാക്കി മാറ്റിയെന്ന് എസ് ഡി ടി യു സംസ്ഥാന പ്രസിഡന്റ് ഗ്രോ വാസു പറഞ്ഞു,എസ് ഡി ടി യു മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറം കലക്ടറേറ്റിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.തൊഴിലാളികളുടെ പണം കോടിക്കണക്കിന് രൂപയാണ് തൊഴിലാളികൾക്ക് നൽകാതെ സർക്കാർ ക്ഷേമനിധി ബോർഡുകളിൽ പിടിച്ചു വച്ചിരിക്കുന്നതെന്നും അദ്യേഹം പറഞ്ഞു, തൊഴിലാളികളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിന് വേണ്ടി സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ പോരാട്ടവീഥിയിൽ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തടഞ്ഞുവെച്ച ക്ഷേമനിധി ആനുകൂല്യങ്ങൾ തൊഴിലാളികൾക്ക് വിതരണം ചെയ്യുക, ക്ഷേമനിധി ഓഫീസിൽ കെട്ടിക്കിടക്കുന്ന അപേക്ഷയിൽ ഉടൻ പരിഹാരം കാണുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് എസ് ഡി ടി യു മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ച് സംഘടിപ്പിച്ചുത്.പെരിന്തൽമണ്ണ റോഡിലെ പെട്രോൾ പമ്പിന് സമീപത്തുനിന്ന് ആരംഭിച്ച മാർച്ച് കളക്ട്രേറ്റ് പടിയിൽ പോലീസ് തടഞ്ഞു, തുടർന്ന് നടന്ന പിക്കറ്റിങ് സമരം സംസ്ഥാന പ്രസിഡന്റ് ഗ്രോ വാസു ഉദ്ഘാടനം ചെയ്തു,ജില്ലാ പ്രസിഡന്റ് അഡ്വ :എ എ റഹീം അധ്യക്ഷത വഹിച്ചു,.സംസ്ഥാന സമിതി അംഗം ഹനീഫ വേങ്ങര, ജില്ലാ ജനറൽ സെക്രട്ടറി അലി കണ്ണിയത്ത്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഇബ്രാഹിം തിരൂർ, മുജീബ് എടക്കര എന്നിവർ സംസാരിച്ചു, മുജീബ് കൂട്ടിലങ്ങാടി, ആത്തിഫ് മലപ്പുറം, കുഞ്ഞുമുഹമ്മദ് കോഡൂർ, അബ്ദുസ്സലാം ഒതുക്കുങ്ങൽ എന്നിവർ റാലിക്ക് നേതൃത്വം നൽകി.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇