സോളിഡാരിറ്റി ജില്ല ജാഥക്ക് താനൂരിൽ സ്വീകരണമൊരുക്കിതാനൂർ: സയണിസ്റ്റ് – ഹിന്ദുത്വ വംശീയതക്കെതിരിൽ അണിചേരുക എന്ന മുദ്രാവാക്യമുയർത്തി സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്

സോളിഡാരിറ്റി ജില്ല ജാഥക്ക് താനൂരിൽ സ്വീകരണമൊരുക്കിതാനൂർ: സയണിസ്റ്റ് – ഹിന്ദുത്വ വംശീയതക്കെതിരിൽ അണിചേരുക എന്ന മുദ്രാവാക്യമുയർത്തി സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് മലപ്പുറം ജില്ല വൈസ് പ്രസിഡന്റ് അജ്മൽ.കെ.പി നയിക്കുന്ന പ്രചരണ വാഹന ജാഥക്ക് താനൂരിൽ സ്വീകരണം നൽകി. സോളിഡാരിറ്റി താനൂർ, താനാളൂർ ഏരിയകൾ ചേർന്ന് താനൂർ പഴയ ബസ് സ്റ്റാന്റ് പരിസരത്താണ് സ്വീകരണം സംഘടിപ്പിച്ചത്. സ്വീകരണ യോഗത്തിൽ ജില്ല സെക്രട്ടറി ഹസനുൽ ബന്ന തിരൂർ അധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്റ്റൻ അജ്മൽ.കെ.പി സംസാരിച്ചു. താനാളൂർ ഏരിയ പ്രസിഡന്റ് സാഹിർ പൊന്മുണ്ടം സ്വാഗതവും താനൂർ ഏരിയ പ്രസിഡന്റ് എ.പി.സദഫ് നന്ദിയും പറഞ്ഞു. അഷ്ഫാഖ് ഖാജ, എ.പി.ത്വയ്യിബ്, സഫറുദ്ധീൻ താനൂർ എന്നിവർ നേതൃത്വം നൽകി.: താനൂർ:സയണിസ്റ്റ്-ഹിന്ദുത്വ വംശീയതക്കെതിരെ സോളിഡാരിറ്റി ജില്ല വൈസ് പ്രസിഡന്റ് അജ്മൽ.കെ.പി നയിക്കുന്ന വാഹന പ്രചരണ ജാഥക്ക് താനൂരിൽ നൽകിയ സ്വീകരണം.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇