സ്വീകരണം നല്‍കി

തിരൂര്‍ : ദാദാസാഹിബ് ഫാല്‍ക്കെ ഫിലിം ഫെസ്റ്റിവലില്‍ അവാര്‍ഡും 2023ലെ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും നേടിയ മുരുകന്‍ മേലേരിക്ക് സ്വീകരണം നല്‍കി. സ്വീകരണ സമ്മേളനം തിരൂരിലെ മുതിര്‍ന്ന ഡോക്ടറായ കെ. നൗഷാദ് ഉദ്ഘാടനം ചെയ്തു. സിനിമാ രംഗത്ത് മുരുകന്റെ സംഭാവനകള്‍ മാതൃകാപരവും പുതിയ തലമുറക്ക് മാര്‍ഗ്ഗദര്‍ ശകവുമാണെന്ന് അദ്ദേഹം പറഞ്ഞു. മത സൗഹാര്‍ദ്ദ ത്തിനും പരിസ്ഥിതി സംരക്ഷണത്തിനും വലിയ പ്രാധാന്യം നല്‍കുന്ന മുരുകന്റെ ‘അക്കുവിന്റെ പടച്ചോന്‍’ എന്ന സിനിമക്ക് പുതിയ കാലത്ത് വലിയ പ്രസക്തിയുണ്ട്. നൗഷാദ് പറഞ്ഞു.കെ.പി.ഒ. റഹ്മത്തുല്ല അദ്ധ്യക്ഷത വഹിച്ചു. ആല്‍ഫാ ക്ലിനിക് മാനേജിംഗ് ഡയറക്ടര്‍ ടി.വി. ഉമ്മര്‍ കുഞ്ഞു, എം.കെ. മന്‍സൂര്‍, ഷരീഫ പൂഴിത്തറ എന്നിവര്‍ സംസാരിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇