നഗരപരിധിയിലെ കുടിവെള്ള വിതരണത്തിലെ പ്രതിസന്ധികള്‍ പരിഹരിക്കും

തിരൂരങ്ങാടി: നഗരപരിധിയിലെ കുടിവെള്ള വിതരണത്തിലെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ നഗരസഭ ഭരണ സമിതി ദേശീയപാത പൈപ്പ് ലൈന്‍ കരാര്‍ കമ്പനി അധികൃതരുടെയും വാട്ടര്‍ അതോറിറ്റിയുടെയും സംയുക്തയോഗം വിളിച്ചു ചേര്‍ത്തു. ദേശീയ പാതയില്‍ അടിയന്തരമായി പൈപ്പ് ലൈന്‍ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുന്നതിനു കര്‍മപരിപാടികള്‍ ആവിഷ്‌കരിച്ചു. പുതിയ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത് വരെ താല്‍ക്കാലിക ലൈനുകള്‍ ഒരുക്കും. നഗരസഭയിലെ വിവിധയിടങ്ങളിലെ പൈപ്പ് ലൈനുകളിലെ അറ്റകുറ്റ പണി ഉടന്‍ പൂര്‍ത്തിയാക്കും. പമ്പ് ഹൗസുകളില്‍ ഓപ്പറേറ്റര്‍മാരുടെ ജോലി സമയം കൂട്ടുന്നതിനും തീരുമാനിച്ചു. അമൃത്, സ്റ്റേറ്റ് പ്ലാന്‍ തുടങ്ങിയ പദ്ധതികളിലൂടെ കുടിവെള്ള പദ്ധതികള്‍ ഉടന്‍ യാഥാര്‍ത്ഥ്യമാക്കും. ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. സി.പി സുഹ്‌റാബി, ഇഖ്ബാല്‍ കല്ലുങ്ങല്‍, സിപി ഇസ്മായില്‍, എം സുജനി. ഇപി ബാവ. വഹീദ ചെമ്പ. യുകെ മുസ്ഥഫ മാസ്റ്റര്‍, എം അബ്ദുറഹിമാന്‍കുട്ടി.സി ഇസ്മായില്‍, വാട്ടര്‍ അതോറിറ്റി എ.ഇ അബ്ദുനാസര്‍, ഓവര്‍സിയര്‍ ജയരാജ്. കെഎന്‍ആര്‍ കമ്പനി യൂട്ടിലിറ്റി മാനേജര്‍ പഴനി തുടങ്ങിയവര്‍ സംസാരിച്ചു.-

തിരൂരങ്ങാടി നഗരപരിധിയിലെ കുടിവെള്ള വിതരണത്തിലെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയപാത പൈപ്പ് ലൈന്‍ കരാര്‍ കമ്പനി അധികൃതരുടെയും വാട്ടര്‍ അതോറിറ്റിയുടെയും സംയുക്തയോഗം

Comments are closed.