വാക്കൂര്’ വില്ലേജ് ലൈബ്രറി ഉദ്ഘാടനം ചെയ്തു.

*’ പരപ്പനങ്ങാടി: PSMO കോളേജ് NSS യൂണിറ്റിൻ്റെ *”വാക്കൂര്”* *MK ഹാജി വില്ലേജ് ലൈബ്രറി* പരപ്പനങ്ങാടി മുനിസിപ്പൽ ചെയർമാൻ എ ഉസ്മാൻ തീരദേശ മേഖലയായ പരപ്പനങ്ങാടി കെട്ടുങ്ങൽ ബീച്ചിൽ ഉദ്ഘാടനം ചെയ്തു. പുതുസമൂഹം ഇല്ലാതാക്കികൊണ്ടിരിക്കുന്ന പുസ്തക വായനയെ പുതുക്കിക്കൊണ്ട് വരുന്ന ഈ പ്രവർത്തിയിൽ അദ്ദേഹം അഭിനന്ദനം അർപ്പിച്ചു. വിദ്യാർത്ഥികളിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും പുസ്തകങ്ങൾ ശേഖരിച്ച് ഓരോ വർഷവും ഗ്രാമീണ മേഖലകളിൽ ഓരോ ലൈബ്രറി ആരംഭിക്കുകയാണ് ഈ പദ്ധതിയിലൂടെ എൻ എസ് എസ് വിഭാവനം ചെയ്യുന്നത്.PSMO കോളേജ് പ്രിൻസിപ്പൽ ഡോ. കെ അസീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ എം കെ ബാവ മുഖ്യാഥിതിയായി. മുനിസിപ്പൽ കൗൺസിലർമാരായ ടി എ റസാഖ്, ഉമ്മു കുൽസു, പ്രോഗ്രാം ഓഫീസർ ഡോ.ഷബീർ വി പി, കോളേജ് ഫൈൻ ആർട്സ് സെക്രട്ടറി മുജീബ് റഹ്മാൻ, എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.എൻ എസ് എസ് വോളന്റിയർ ഫെബിന സ്വാഗതവും വില്ലേജ് ലൈബ്രറി കോർഡിനേറ്റർ റിഷാൽ നന്ദിയും പറഞ്ഞു.

Comments are closed.