വാഗൺ ട്രാജഡി ശുഹദാക്കളുടെ അനുസ്മരണവും ഖബർ സിയാറത്തും സംഘടിപ്പിച്ചു
തിരൂർ: എസ്.കെ.എസ്.എസ്.എഫ് തിരൂർ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാഗൺ ട്രാജഡി ശുഹദാക്കളുടെ അനുസ്മരണവും മഖ്ബറകളിൽ സിയാറത്തും നടത്തി.കോരങ്ങത്ത് പള്ളിയിലെ സിയാറത്തിന് എസ്.കെ.എസ്. എസ്.എഫ് സംസ്ഥാന ട്രഷറർ സയ്യിദ് ഫഖ്റുദീൻ ഹസനി തങ്ങൾ കണ്ണന്തളിയും കോട്ട് ജുമാ മസ്ജിദിൽ നടന്ന സിയാറത്തിന് സയ്യിദ് എ.എസ്.കെ തങ്ങളും നേതൃത്വം നൽകി.നൂറുദ്ദീൻ ഹാജി , എസ്.വൈ.എസ്. മണ്ഡലം ട്രഷറർ സി.പി.അബൂബക്കർ ഫൈസി, തിരൂർ മുനിസിപ്പൽ സെക്രട്ടറി സലീം നടുവിലങ്ങാടി,എസ്.കെ.എസ്. എസ്.എഫ് മേഖലാ സെക്രട്ടറി അമീർ ഫൈസൽ, കോരങ്ങത്ത് ഖത്തീബ് അഷ്റഫി അഷ്റഫി, അൻവർ സ്വാദിഖ് തിരൂർ, ഹുസൈൻ തടലക്കടത്തൂർ, നിസാർ ഹാജി ഇല്ലത്തപാടം,സിദ്ദീഖ് ഹാജി തറമ്മൽ, യൂനുസ് കോരങ്ങത്ത്, നാസർ പൂക്കയിൽ, ജംഷീദ് പൂക്കയിൽ,തൽഹത്ത് ബാവ നടുവിലങ്ങാടി, തറമ്മൽ അഷ്റഫ്, ഫാരിസ് തലക്കടത്തൂർ,ഷഹനാദ് മുറിവഴിക്കൽ,അഷ്റഫ് പൂക്കയിൽ എന്നിവർ സംബന്ധിച്ചു. Photo 1 )വാഗൺ ട്രാജഡി ശുഹദാക്കളുടെ കോരങ്ങത്ത് ജുമാ മസ്ജിദിലുള്ള മഖ്ബറ സിയാറത്തിന് എസ്.കെ.എസ്. എസ്.എഫ് സംസ്ഥാന ട്രഷറർ സയ്യിദ് ഫഖ്റുദീൻ ഹസനി തങ്ങൾ കണ്ണന്തളി നേതൃത്വം നൽകുന്നു 2, കോട്ട് ജുമാ മസ്ജിദിൽ നടന്ന സിയാറത്തിന് സയ്യിദ് എ.എസ്.കെ തങ്ങളും നേതൃത്വം നൽകുന്നു
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
