: വി.ആർ നായനാർ സ്മാരക ഗ്രന്ഥാലയം അതിന്റെ75ാം വാർഷിക പരിപാടിയിലുൾപെടുത്തി ഓണാഘോഷത്തോടനുബന്ധിച്ച് ഗ്രാമീണോത്സവം സംഘടിപ്പിച്ചു

താനൂർ: വി.ആർ നായനാർ സ്മാരക ഗ്രന്ഥാലയം അതിന്റെ75ാം വാർഷിക പരിപാടിയിലുൾപെടുത്തി ഓണാഘോഷത്തോടനുബന്ധിച്ച് ഗ്രാമീണോത്സവം സംഘടിപ്പിച്ചു. പൂക്കള മത്സരം,അമ്മമാരുടെ തിരുവാതിരക്കളി, കരിങ്കാളി നൃത്തം, ക്വിസ്, ഓണപാട്ടുകൾ, ഡാൻസുകൾ ഉൾപ്പെടെ വിവിധ ഇനം കലാ പരിപാടികൾ അരങ്ങേറി. പരിപാടി ചിത്രകാരൻ ആർട്ടിസ്റ്റ് ഇക്ബാൽ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡന്റ് സി മുഹമ്മദ് ഷാഫി അധ്യക്ഷനായി.രാധ മാമ്പറ്റ, ടി.വി,രാമകൃഷ്ണണൻ,സി.ച്ച് സുഭദ്ര,ബിജൂല മുരളീധരൻ, വി.പി.അബ്ദുറഹിമാൻ,വി. സി.ശശിധരൻ എന്നിവർ ഗ്രാമോത്സവത്തിന് നേതൃത്വം നൽകി. പരിപാടിയിൽ നൂറുകണക്കിനാളുകൾ പങ്കാളികളായി പങ്കെടുത്തവർക്ക് ഗ്രന്ഥശാല പ്രവർത്തകർ പാലട പ്രഥമൻ വിതരണം നടത്തി. പൂക്കള മത്സരത്തിൽ ടി.വി. സത്യാനന്ദൻ, സി.ശ്രീജിത്ത്, പി.വി.ഉണ്ണികൃഷ്ണൻ എന്നിവർ യഥാക്രമം ഒന്നും, രണ്ടും. മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.ഗ്രന്ഥശാല സെക്രട്ടറി വി.വി. സത്യാനന്ദൻ സ്വാഗതവും, പി മാധവൻ നന്ദിയും പറഞ്ഞു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

റിപ്പോർട്ട് ബാപ്പു വടക്കയിൽ

+91 93491 88855