: താനൂരിൽ നടന്ന കടൽ സംരക്ഷണ ശൃംഖല വി പി സഖറിയ ഉദ്ഘാടനം നിർവഹിച്ചു

താനൂർകടൽ കോർപ്പറേറ്റുകൾക്ക് തീറെഴുതുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെകടൽ കടലിന്റെ മക്കൾക്ക് എന്ന മുദ്രാവാക്യമുയർത്തി മത്സ്യത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ താനൂരിൽ കടൽ സംരക്ഷണ ശൃംഖല സംഘടിപ്പിച്ചു. താനൂർ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടി സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി പി സഖറിയ ഉദ്ഘാടനം ചെയ്തു. സി പി അശോകൻ അധ്യക്ഷനായി. സിപിഐ എം താനൂർ ഏരിയ സെക്രട്ടറി സമദ് താനാളൂർ കടൽ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സിഐടിയു കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി പി കെ പ്രേംനാഥ് മുഖ്യപ്രഭാഷണം നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ ജയൻ, മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് പി പി സൈതലവി, സിഐടിയു ഏരിയ പ്രസിഡന്റ് ബാലകൃഷ്ണൻ ചുള്ളിയത്ത്, കെ വി സിദ്ധീഖ് തുടങ്ങിയവർ സംസാരിച്ചു. എം അനിൽകുമാർ സ്വാഗതവും, എം പി മുഹമ്മദ് സറാർ നന്ദിയും പറഞ്ഞു..
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇