വി.പി.നിസാറിന്റെ ‘ഊരിലെ ഉജ്ജ്വല രത്‌നങ്ങള്‍’ പുസ്തകം പ്രകാശനം ചെയ്തു

മലപ്പുറം: മംഗളം മലപ്പുറം സീനിയര്‍ റിപ്പോര്‍ട്ടര്‍ വി.പി.നിസാറിന്റെ ‘ഊരിലെ ഉജ്ജ്വല രത്‌നങ്ങള്‍’ പുസ്തകം കവി മണമ്പൂര്‍ രാജന്‍ബാബു ട്രാന്‍സ്‌ജെന്‍ഡര്‍ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാറിന് നല്‍കി പ്രകാശനം ചെയ്തു. മലപ്പുറം പ്രസ്‌ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ മാക്‌ബെത് പബ്ലിക്കേഷന്‍സ് ചീഫ് എഡിറ്റര്‍ എം.എ.ഷഹനാസ് അധ്യക്ഷത വഹിച്ചു. ജനയുഗം ബ്യൂറോചീഫ് സുരേഷ് എടപ്പാള്‍ പുസ്തകം പരിചയപ്പെടുത്തി. കഴിഞ്ഞ ആറുവര്‍ഷത്തിനിടയില്‍ മംഗളം ദിനപത്രത്തില്‍ പ്രസിദ്ദീകരിച്ച 21മാധ്യമ പുരസ്‌കാരങ്ങള്‍ നേടിയ ഏഴു വാര്‍ത്താലേഖന പരമ്പരയുടെ സമാഹാരമാണു പുസ്തക രൂപത്തില്‍ പുറത്തിറങ്ങിയത്. മലപ്പുറം പ്രസ്്ക്ലബ്ബ് സെക്രട്ടറി സി.വി.രാജീവ്, ഫ്‌ളോര്‍ബോള്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പാലോളി അബ്ദുറഹിമാന്‍, മംഗളം കോഴിക്കോട് ന്യൂസ് എഡിറ്റര്‍ ഇന്‍ചാര്‍ജ് ജിനേഷ് പൂനത്ത്,മാതൃഭൂമി സീനിയര്‍ കറസ്‌പോണ്ടന്റ് ഫഹ്്മി റഹ്മാനി, സുപ്രഭാതം മലപ്പുറം ബ്യൂറോചീഫ് അഷ്‌റഫ് കൊണ്ടോട്ടി, മതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ കെ.പി.ഒ റഹ്മത്തുള്ള, സമീര്‍ കല്ലായി, സന്തോഷ്‌ക്രിസ്റ്റി, കവിയും അധ്യാപകനുമായ അനില്‍കുറപ്പന്‍, മംഗളം മലപ്പുറം മാര്‍ക്കറ്റിംഗ് മാനേജര്‍ പ്രമോദ്്‌ഗോപു പ്രസംഗിച്ചു. മലപ്പുറം പ്രസ്‌ക്ലബ്ബ് മീഡിയ സ്റ്റഡി സെന്റര്‍ ഡയക്ടര്‍ വി.എം.സുബൈര്‍ സ്വാഗതവും, വി.പി.നിസാര്‍ നന്ദിയും പറഞ്ഞു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇