ഭിന്നശേഷിക്കാർക്ക് പെരുന്നാൾ കിറ്റ് നൽകിവോയ്സ് ഓഫ് കുന്നത്ത് പറമ്പ്.

തിരൂരങ്ങാടി: ഭിന്നശേഷിക്കാരായവർ ഉൾപ്പെടുന്ന നൂറ്റി അൻപതോളം കുടുംബങ്ങളെ ചേർത്ത് പിടിച്ച് അവർക്ക് ഈദ് സുഭിക്ഷമായി ആഘോഷിക്കുന്നതിന് വേണ്ടി മൂന്നിയൂരിലെ വോയ്സ് ഓഫ് കുന്നത്ത് പറമ്പിന്റെ ആഭിമുഖ്യത്തിൽ പെരുന്നാൾ കിറ്റ് വിതരണം ചെയ്തു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

മൂന്നിയൂർ പഞ്ചായത്ത് പരിവാർ കമ്മറ്റിയുടെ സഹായത്തോടെയാണ് അർഹരായ ഭിന്നശേഷി കുടുംബങ്ങളെ തെരഞ്ഞെടുത്തത്.കഴിഞ്ഞ മൂന്ന് വർഷമായി വോയ്സ് ഓഫ് കുന്നത്ത് പറമ്പ് ഈ കാരുണ്യ പ്രവർത്തനം നടത്തി വരുന്നു. കുന്നത്ത് പറമ്പ് ലാസ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ തിരൂരങ്ങാടി പോലീസ് സർക്കിൾ ഇൻസ്പെക്ടർ കെ.ടി.ശ്രീനിവാസൻ പെരുന്നാൾ കിറ്റ് വിതരണം മൂന്നിയൂർ പഞ്ചായത്ത് പരിവാർ കോ-ഓർഡിനേറ്റർമാരായ ആരിഫ കളിയാട്ടമുക്ക് ,റുബീന പടിക്കൽ എന്നിവരെ ഏൽപ്പിച്ച് ഉൽഘാടനം ചെയ്തു.

എം.സിദ്ധീഖ് അദ്ധ്യക്ഷ്യം വഹിച്ചു.ബ്ലോക്ക് മെമ്പർ സ്റ്റാർ മുഹമ്മദ്,ഗ്രാമ പഞ്ചായത്ത് മെമ്പർ എൻ.എം.റഫീഖ്,സാജിത ടീച്ചർ,അഷ്റഫ് കളത്തിങ്ങൽ പാറ,പരിവാർ സെക്രട്ടറി കൃഷ്ണകുമാർ,മൊയ്തീൻ കുട്ടി കടവത്ത്,അബ്ദുൾ അസീസ് ലത്തീഫി,മുസ്ഥഫ ഹുസൈൻ,മങ്ങാടൻ അബ്ദുറഹ്മാൻ,പി.കെ.കുഞ്ഞിൻ എന്നിവർ പ്രസംഗിച്ചു.ഫൈസൽ ചോനാരി സ്വാഗതവും ഹസൈൻ പേച്ചേരി നന്ദിയും പറഞ്ഞു.