NSS ക്യാമ്പിന് ആവേശമേകി msf ഭാരവാഹികളുടെ സന്ദര്‍ശനം

**പെരുമണ്ണ : ചെട്ടിയാംകിണര്‍ ഗവണ്‍മെന്‍റ് സ്കൂളില്‍ നടന്നുക്കൊണ്ടിരിക്കുന്ന കുറ്റിപ്പാല ഗാര്‍ഡന്‍ വാലി സ്കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്കീം സപ്തദിന ക്യാമ്പിന് ആവേശമേകി msf പഞ്ചായത്ത്‌ ഭാരവാഹികൾ സന്ദര്‍ശനം നടത്തി.വിദ്യാർത്ഥികളോടൊപ്പം ക്യാമ്പനുഭവങ്ങൾ പങ്കിട്ടും കൂടെ പാടിയും ക്യാമ്പ് ആവേശമാക്കി.msf പഞ്ചായത്ത്‌ കമ്മിറ്റിയുടെ കീഴിൽ നടന്ന പരുപാടിയിൽ പഞ്ചായത്ത്‌ msf ജനറൽ സെക്രട്ടറി നിഷാദ് ചിറക്കൽ ഹയർ സെക്കണ്ടറി വിങ് കൺവീനർ ഫസ്‌ലുറഹ്മാൻ ചെട്ടിയാം കിണർ, എന്നിവർ സംസാരിച്ചു.മുസ്ലിം ലീഗ് നേതാക്കളായ സി.ചെറിയാപ്പു ഹാജി, പാങ്ങാട്ട് ബാവ എന്നിവർ മുഖ്യാഥിതികളായി . പഞ്ചായത്ത്‌ ഭാരവാഹികളായ വാഹിദ് പറമ്പിൽ പീടിക, ഷുഹൈബ് മൂച്ചിക്കൽ, msf ഭാരവാഹികളായ റാബീഹുദ്ധീൻ കിഴക്കിനിത്തറ, ജാസിൽ ചിറക്കൽ,സജാദ്,സിനാൻ വാക്കാട്ടിൽ,സഫ്‌വാൻ സി. കെ എന്നിവർ പങ്കെടുത്തു.

Comments are closed.