വിഷൻ പ്രോഗ്രാം സംഘടിപ്പിക്കും
സീനിയർ സെക്കൻഡറി തിരൂർ എം. ഇ. എസ് സെൻട്രൽ സ്കൂളിലെ വിഷൻ പ്രോഗ്രാം ആഗസ്റ്റ് 15ന് സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്നതാണ്. സ്കൂളിന്റെ തന്നെ അഭിമാനകരമായ ഒരു പരിപാടിയാണ് ഇത്. വളരെയധികം ആകാംക്ഷയോടെ കാത്തിരിക്കുന്ന വിഷൻ പ്രോഗ്രാമിൽ 2023-24 അധ്യയന വർഷത്തിലെ പാഠ്യേതര പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനമാണ് നടക്കുന്നത്. വിദ്യാർത്ഥികളുടെ അക്കാദമിക്ക് മികവ് വളർത്തുന്നതിനും വ്യക്തിഗത വികസനത്തിനും കലാകായിക വികസനത്തിനും ഒക്കെയുള്ള അന്തരീക്ഷ മാ ണ് എം. ഇ. എസ് സ്കൂളിൽ ഒരുക്കിയിട്ടുള്ളത്. വിദ്യാർത്ഥികളിലെ സർവ്വതോന്മുഖമായ വളർച്ച ലക്ഷ്യമാക്കി പാഠ്യേതര പ്രവർത്തനങ്ങൾക്ക് പ്രത്യേക പരിശീലനം നൽകുന്നുണ്ട്. സ്കേറ്റിംഗ്, ചിത്രരചന, വെസ്റ്റേൺ ഡാൻസ്, ക്ലാസിക്കൽ ഡാൻസ്, സംഗീതം,തായ്‌ക്കോണ്ടോ, കരാട്ടെ, ചെസ്സ്, ടേബിൾ ടെന്നീസ്,റൂബിക്സ് ക്യൂബ്, അബാക്കസ്, ATLതുടങ്ങിയവ ഇതിൽപ്പെടുന്നു. കൂടാതെ വിദ്യാർഥികളെ പ്രസംഗ കലയിൽ മികവുപുലർത്തുന്നവരാക്കി മാറ്റാൻ വേണ്ട പരിശീലനവും നൽകുന്നുണ്ട്. സമൂഹത്തിൽ പലവിധത്തിലുള്ള കഷ്ടതകൾ അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി വി ഫോർ യു സംരംഭം സ്കൂളിൽ ഒരുക്കിയിരിക്കുന്നുസമൂഹത്തിൽ ആവശ്യമുള്ളവരെ കണ്ടെത്തി സഹായിക്കുക എന്ന ലക്ഷ്യത്തോടെ തിരൂർ എം.ഇ.എസ് സെൻട്രൽ സ്കൂളിൽ തുടങ്ങിയ പദ്ധതിയാണ് V4U. സേവനമനോഭാവമുള്ള കുട്ടികളുടെയും അധ്യാപകരുടെയും കൂട്ടായ്മയിൽ സ്വരൂപിച്ച വസ്ത്രങ്ങളും മറ്റ് അവശ്യസാധനങ്ങളും അർഹതപ്പെട്ടവരിലേക്ക് എത്തിച്ചുകൊണ്ട് സമൂഹശ്രദ്ധ നേടുകയാണ് തിരൂർ എം.ഇ.എസ് സ്കൂളിലെ V4U പദ്ധതി. പരിപാടിയുടെ ഉദ്ഘാടനം ഡോക്ടർ കെ.ടി ജലീൽ(MLA) നിർവഹിക്കുന്നതായിരിക്കും. ഹെഡ് ബോയ്,ഹൗസ് ക്യാപ്റ്റന്മാർ, സ്പോർട്സ് ക്യാപ്റ്റൻ,ക്യാബിനറ്റ് അംഗങ്ങൾ തുടങ്ങിയവരുടെ സ്ഥാ നാരോഹണവും നിർവഹിക്കുന്നതാണ്.10,12 ക്ലാസുകളിൽ ഉന്നത വിജയം നേടിയവരെ ഈ പരിപാടിയിൽ ആദരിക്കുകയും ചെയ്യും. പരിപാടിയിൽ സ്കൂൾ ചെയർമാൻ അൻവർ സാദത്ത് കള്ളിയത്ത് അധ്യക്ഷനായിരിക്കും സ്കൂൾ പ്രിൻസിപ്പൽ മധുസൂദനൻ വി.പി സ്വാഗതം പറയും. ആനി മെമ്മോറിയൽ,മനോജ് മെമ്മോറിയൽ, ബെന്യാമിൻ മെമ്മോറിയൽ തുടങ്ങിയ പുരസ്കാരങ്ങൾ 10, 12 ക്ലാസുകളിലെ ഉന്നത വിജയം നേടിയവർക്ക് പരിപാടിയിൽ വിതരണം ചെയ്യും. അന്നേദിവസം തന്നെ പ്ലേസ് സ്കൂളിന്റെ ഉദ്ഘാടനവും ഡോക്ടർ കെ. ടി ജലീൽ (എംഎൽഎ) നിർവഹിക്കുന്നതാണ്. വി ഫോർ യു സൈക്കിൾ ഹബ്ബിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. കൂടാതെ പബ്ലിക് അനൗൺസ്മെന്റ് സിസ്റ്റത്തിന്റെ ഉദ്ഘാടനം തിരൂർ എം. ഇ. എസ് സ്കൂൾ വൈസ് ചെയർമാൻ അബ്ദുൽ റഷീദ് നിർവഹിക്കുന്നതാണ്.സ്കൂൾ മാഗസിൻ പ്രകാശനവും ഇതോടൊപ്പം നടക്കും.യൂണിറ്റി ഒക്കെ പേഴ്സണൽ ഹബ്ബ് സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികളുടെ കലാപരിപാടികളും ഉണ്ടായിരിക്കും.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
പത്രസമ്മേളനത്തിൽ പങ്കെടുത്തവർ
1.അൻവർ സാദത്ത് കള്ളിയത്ത് (ചെയർമാൻ, എം.ഇ.എസ് സെൻട്രൽ സ്കൂൾ, തിരൂർ)2. സലാം പി ലില്ലിസ് ( സെക്രട്ടറി, എം. ഇ.എസ് സെൻട്രൽ സ്കൂൾ, തിരൂർ)3. അബ്ദുൽ ജലീൽ കൈനിക്കര ( ട്രഷറർ , എം ഇ.എസ് സെൻട്രൽ സ്കൂൾ, തിരൂർ) 4.റഷീദ് പി എ ( വൈസ് ചെയർമാൻ എം. ഇ. എസ് സെൻട്രൽ സ്കൂൾ തിരൂർ )5. നജുമുദീൻ കല്ലിങ്ങൽ ( ജോയിന്റ് സെക്രട്ടറി എം. ഇ.എസ് സെൻട്രൽ സ്കൂൾ തിരൂർ )6.മധുസൂദനൻ വി.പി ( പ്രിൻസിപ്പൽ , എം. ഇ. എസ് സെൻട്രൽ സ്കൂൾ, തിരൂർ)7. ബെന്നി പി. ടി ( വൈസ് പ്രിൻസിപ്പൽ , എം.ഇ. എസ് സെൻട്രൽ സ്കൂൾ, തിരൂർ)8. ഷിബു പി പി ( സി സി എ ചീഫ് കോഡിനേറ്റർ , എം. ഇ. എസ് സെൻട്രൽ സ്കൂൾ, തിരൂർ)9. ശോഭന എം.കെ ( പി. ആർ. ഒ.)
