വിശ്വഹിന്ദു പരിഷത്ത് പരപ്പനങ്ങാടി പ്രഖണ്ഡിന്റെ നേതൃത്വത്തിൽ ഗണേശോത്സവ ശോഭയാത്ര നടന്നു

താനൂർ : , താനൂർ ശോഭ പറമ്പ് ക്ഷേത്രാങ്കണത്തിൽ ആർ.എസ്.എസ് സേവാ പ്രമുഖ് കെ.വി.രാമൻകുട്ടി മഠത്തിൽ ഭക്തി പ്രഭാഷണം നടത്തി , തുടർന്ന് 3 മണിക്ക് വിവിധ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ഗണേശ വിഗ്രഹ നിമഞ്ജന ഘോഷയാത്ര ശോഭ പറമ്പ് ക്ഷേത്ര പരിസരത്ത് നിന്നും പുറപ്പെട്ട് താനൂർജംഗ്ഷൻ, ചിറക്കൽ, സ്കൂൾപടി. മുക്കോല , ഓല പീടിക എന്നിവിടങ്ങളിൽ പ്രയാണം നടത്തി പൂരപ്പുഴ പാലത്തിന് സമീപം പുഴയിൽ വിഗ്രഹ നിമഞ്ജനം നടത്തി ,നൂറ് കണക്കിന് ഭക്തർ ശോഭയാത്രയിൽ പങ്കെടുത്തു , രക്ഷാധികാരി കെ. ജനചന്ദ്രൻ മാസ്റ്റർ, സംയോജകൻ ടി.വി. വാസു, സംയോജകൻ പി.വി. ജ്യോതി പ്രകാശ്,ചെയർമാൻ കാട്ടുങ്ങൽ പ്രഭാകരൻ, സെക്രട്ടറി കെ.സുന്ദരൻ, ടി.കെ.സോമസുന്ദരൻ എന്നിവർ നേതൃത്വം നൽകി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

റിപ്പോർട്ട്

ബാപ്പു വടക്കയിൽ

+91 93491 88855