വില്ലേജ് ഓഫീസിൽ പൊടിപടലം രൂക്ഷം;തഹസിൽദാർക്ക് പരാതി നൽകി

തെന്നല : തെന്നല വില്ലേജിലെ പൊടി ശല്യം കാരണം പൊറുതിമുട്ടി നാട്ടുകാരും ജീവനക്കാരും. ദേശീയപാത വികസനത്തിന്റെ ഭാഗമായി നവീകരണ പ്രവർത്തി നടന്നുകൊണ്ടിരിക്കുന്നതിനാൽ ഓഫീസിൽ ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയാണ് ജീവനക്കാർക്ക്.
ദേശീയപാതയോരത്താണ് തെന്നല വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്നത് പുതുതായി നിർമ്മിച്ച സർവീസ് റോഡ് വില്ലേജ് ഓഫീസും തമ്മിൽ ഒരു മീറ്റർ വ്യത്യാസമേ ഉള്ളൂ വില്ലേജ് ഓഫീസിന്റെ ചൂറ്റ് മതിൽ നവീകരണത്തിന്റെ ഭാഗമായി പൊളിച്ചു മാറ്റിയിട്ടുമുണ്ട് ജീവനക്കാരും വിവിധ ആവശ്യങ്ങൾക്കായി ഓഫീസിലെത്തുന്ന നാട്ടുകാരും പൊടി തിന്നേണ്ട അവസ്ഥയാണ് പൊടിപടലങ്ങൾക്കിടയിലാണ് ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നത് .കൂടാതെഫയലുകളും മറ്റും പൊടി കൊണ്ട് നിറഞ്ഞിരിക്കുകയാണ് പൊടി കാരണം കമ്പ്യൂട്ടർ പോലും പണിമുടക്കുമോ എന്ന അവസ്ഥയിലാണ്
പൊടിപടലങ്ങൾ കുറക്കാനായി ഒരു ഗ്രീൻ ഷീറ്റെങ്കിലും വില്ലേജ് ഓഫീസിന് മുമ്പിൽ മറയായി കെട്ടിയിരുന്നെങ്കിൽ ജീവനക്കാർക്കും പൊതുജനങ്ങൾക്കും പൊടിപടലങ്ങൾക്ക് ഏറെ ആശ്വാസകരം ആകുമായിരുന്നു ഇതിനെതിരെ പൊതുപ്രവർത്തകരായ അബ്ദുൽ റഹീം പൂക്കത്ത് അബ്ദുൽ മജീദ് എംപി, എന്നിവർ തിരൂരങ്ങാടി തഹസിൽദാർക്ക് പരാതി നൽകി അടിയന്തരമായി വിഷയത്തിൽ ഇടപെട്ട് താൽക്കാലിക നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു

Comments are closed.